
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എ പ്രദീപ് കുമാര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം. അത് സ്ഥാനലബ്ധിയല്ല, ചുമതലയാണ്. ആ ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കും. സർക്കാർ നന്നായി പ്രവർത്തിക്കുമ്പോള്‍ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുകയാണ്. മൂന്ന് തവണ കോഴിക്കോട് നോർത്തില്‍ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട എ പ്രദീപ് കുമാര്‍ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ നവീകരണ പദ്ധതികളിലൂടെ ശ്രദ്ധേയനാണ്.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് തവണ എംഎല്‍എയായി. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതി നോര്‍ത്ത് മണ്ഡലത്തിലെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റി.
നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശിയാണ് പ്രദീപ്. പരേതരായ ചേലക്കാട് ആനാറമ്പത്ത് ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകന്‍ ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

