
സ്വകാര്യ നിക്ഷേപമാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക കോൺഗ്രസിന്റെ നയമാണെന്നും അത് തെരഞ്ഞെടുപ്പിനു മുൻപേ പ്രഖ്യാപിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞു.
സ്വകാര്യ നിക്ഷേപം ഇവിടെ ഉണ്ടാകണമെന്നും സ്വകാര്യ നിക്ഷേപങ്ങളെ കൊണ്ടുവരാൻ വേണ്ടിയാണ് ബജറ്റ് എന്ന ആക്ഷേപം ശരിയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇവിടെ ആരും വരാൻ പാടില്ല എന്നല്ല തങ്ങളുടെ നയമെന്നും നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചാലേ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയൂവെന്നും അദ്ദേഹം വാദിച്ചു. ഒരു മേഖലയെയും സ്വകാര്യവൽക്കരിച്ചിട്ടില്ല അദാനി പോർട്ട് കൊണ്ടുവന്നപ്പോൾ പിണറായി വിജയൻ അതിൻ്റെ ക്രെഡിറ്റ് എടുത്തുവെന്നും സർക്കാർ ഏജൻസികൾക്ക് പരിമിതികൾ ഉണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
ഇനിയും ഇത് പറഞ്ഞുകൊണ്ടിരുന്നാൽ കേരളം പുറകോട്ട് പോകുമെന്നും സ്വകാര്യ നിക്ഷേപം ഇല്ലെങ്കിൽ കേരളം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷൻ സമുദ്ര കൊണ്ടുവന്ന് തുറമുഖ നഗരമായി കേരളത്തെ മാറ്റുമെന്നും പത്രസമ്മേളനത്തിൽ വിഡി സതീശൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

