പിഎം ശ്രീ: മുഖ്യമന്ത്രിയുടെ വാദം തെറ്റ്… കേരളത്തിന് അനുവദിച്ചത് റീ ഇംമ്പേഴ്സ്മെൻറ് തുക; രേഖകൾ കൈരളി ന്യൂസിന്

pm shri

പിഎം ശ്രീ പദ്ധതി പ്രകാരം കേരളത്തിൽ മുൻ എൽഡിഎഫ് സർക്കാർ പണം വാങ്ങി എന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാദം തെറ്റ്. സംസ്ഥാനത്തിന് തുക അനുവദിച്ചത് പി എം ശ്രീ പദ്ധതിപ്രകാരം അല്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള റീ ഇംമ്പേഴ്സ്മെൻറ് തുകയാണ് കേന്ദ്രം അനുവദിച്ചത്.

മാർച്ചിലും മെയിലും അനുവദിച്ച തുകയുടെ മിനിറ്റ്സ് കൈരളി ന്യൂസിന് ലഭിച്ചു. അനുവദിച്ചിരിക്കുന്ന തുക സമഗ്ര ശിക്ഷ കേരളയ്ക്ക് കീഴിലാണ് വരുന്നത്. 2026 മാർച്ചിൽ കേന്ദ്രം നൽകിയത് 99.27 കോടി രൂപയാണ്. 2026 മെയ് 20ന് 106 കോടി രൂപ അനുവദിച്ചു. എന്നാൽ ഈ തുക നിലവിൽ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.

Also read:പിഎം ശ്രീ: വാക്കാണല്ലോ വാക്ക്, ബിജെപിയുമായുള്ള ഡീലിലെ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്ന് വീണാ ജോര്‍ജ്

പി എം ശ്രീ പദ്ധതി ഒപ്പിട്ടാലും ഇല്ലെങ്കിലും കേന്ദ്രം നൽകേണ്ട തുകയാണ് മുഖ്യമന്ത്രി പി എം ശ്രി പദ്ധതിയുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ തുകയ്ക്ക് പി എം ശ്രീയുമായി ബന്ധവുമില്ലയെന്നും തെളിയിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ കള്ളങ്ങൾ പിന്നേയും പൊളിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News