ഹേമ കമ്മിറ്റി റിപ്പോർട്ട്: ഡബ്ല്യുസിസിയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

pinarayi vijayan

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിയ്ക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സ്വാകാര്യതയുടെ ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: മണിപ്പൂരിൽ സമാധാനം അകലെ: കോളേജുകള്‍ അടച്ചിടാന്‍ തീരുമാനം

അല്പം മുൻപ് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റിൽ വെച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. രേവതി, ബീന പോൾ, റിമ കല്ലിങ്കൽ, ദീദി ദാമോദരൻ തുടങ്ങിയവരാണ് സെക്രട്ടറിയേറ്റിൽ എത്തിയത്. പോഷ് നിയമം കർശനമായി നടപ്പിലാക്കണം. സിനിമാ സെറ്റുകളിൽ പോസ്റ്റ് നിയമം കർശനമായി നടപ്പിലാക്കണം.നയ രൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം എന്നും മുഖ്യമന്ത്രിയോട് ഡബ്ല്യൂസിസി അംഗങ്ങൾ  ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി നിർദേശം വന്നതിന് പിന്നാലെയാണ് ഡബ്ല്യുസിസി   അംഗങ്ങൾ   മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News