‘പുതിയൊരു പുലരിയിലേക്ക് കരുത്തോടെ ഒന്നിച്ച് ചുവടുവെക്കാം’; ലോകമലയാളികൾക്ക് ഈസ്റ്റർ ആശംസകളുമായി മുഖ്യമന്ത്രി

Pinarayi Vijayan Easter wishes

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയർന്ന ദിനമാണ് ഈസ്റ്റർ എന്നും ഈ ദിനം പകരുന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പതറിപ്പോകുന്ന നിമിഷങ്ങളിൽ നിന്ന് കരുത്തോടെ ഉയിർത്തെഴുന്നേൽക്കാനും സമാധാനത്തിന്റെ പക്ഷം ചേർന്ന് ലോകത്തിന് ഊർജ്ജമാകാനും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ALSO READ: ‘നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എൽഡിഎഫ് പറഞ്ഞിട്ടുള്ളൂ, എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കി’; മുഖ്യമന്ത്രി

നന്മയും സ്നേഹവും ഏതൊരു പ്രതിബന്ധത്തെയും അതിജീവിക്കുമെന്നും അന്തിമ വിജയം സത്യത്തിന്റേതാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയർന്ന ദിനമാണിതെന്നും ഈസ്റ്റർ സന്ദേശത്തിൽ കുറിച്ചു. പ്രത്യാശയുടെ തിരിനാളം തെളിച്ച്, പുതിയൊരു പുലരിയിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവെക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ മുഖ്യമന്ത്രി നേർന്നത്.

CM Pinarayi Vijayan Extends Easter Wishes to Malayalis Worldwide.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News