നത്തിങ്ങ് ഫോണിന്റെ അനുജന്‍ സിഎംഎഫ് ഫോണ്‍ 2 പ്രോ ഏപ്രില്‍ 28ന് ഇന്ത്യയിലെത്തുന്നു

CMF

ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡല്‍ സിഎംഎഫ് ഫോണ്‍ 2 പ്രോ ഈ മാസം അവസാനം ഇന്ത്യയില്‍ പുറത്തിറങ്ങും. ഇന്ത്യയില്‍ ഏപ്രില്‍ 28ന് വൈകുന്നേരം 6:30 ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് നത്തിങ് അറിയിച്ചു.

20000 രൂപയില്‍ താഴെയാകും ഇന്ത്യയില്‍ ഫോണിന്റെ വില എന്നാണ് സൂചന. സിഎംഎഫ് ഫോണ്‍ 1 നേക്കാള്‍ വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ് പുതിയ ഫോണില്‍ ഉണ്ടാകുക. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്ന് നത്തിങ്ങ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഫോണില്‍ സ്റ്റോറേജ് കുറവാണോ? ഈ ടിപ്പ് ഉപയോഗിക്കൂ…സ്റ്റോറേജ് കുറയില്ല

ഫോണിന് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 FHD+ AMOLED പാനല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റാണ് ഫോണിന് ഉണ്ടാകുക. 8GB വരെ LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും എസന്‍ഷ്യല്‍ കീ പിന്തുണയ്ക്കൊപ്പം IP64 റേറ്റിംഗും ഫോണിന് ലഭിച്ചേക്കാം.ഫോണിന് 5,000 mAh ബാറ്ററി ഉണ്ടായിരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.


റിമൂവ് ചെയ്യാവുന്ന ബാക്ക് കവര്‍ ഡിസൈന്‍ തന്നെയായിരിക്കും സിഎംഎഫ് ഫോണ്‍ 2 പ്രോയിലും ഉണ്ടാകുക. സിഎംഎഫ് ഫോണ്‍ 2 പ്രോയ്‌ക്കൊപ്പം സിഎംഎഫ് ബഡ്സ് 2, സിഎംഎഫ് ബഡ്സ് 2a, സിഎംഎഫ് ബഡ്സ് 2 പ്ലസ് എന്നിവയും ഏപ്രില്‍ 28ന് ലോഞ്ച് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News