തീരക്കടലിനപ്പുറം മീന്‍പിടുത്തം നിയന്ത്രിക്കാന്‍ കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് സിഎംഎഫ്ആര്‍ഐ

തീരക്കടലിനപ്പുറം മീന്‍പിടുത്തം നിയന്ത്രിക്കാന്‍ കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് സിഎംഎഫ്ആര്‍ഐ. ഇന്ത്യന്‍ സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിരവികസനത്തിനാവശ്യമായ നയരൂപീകരണം നടത്തുന്നതിന് സമഗ്രമായ നിര്‍ദേശങ്ങളും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം മുന്നോട്ടുവെച്ചു.

READ ALSO:ടൂറിസത്തിലും സ്ത്രീ സൗഹാർദവുമായി കുമരകം ഗ്രാമപഞ്ചായത്ത്

ഇന്ത്യന്‍ സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിരവികസനത്തിനായി കേന്ദ്ര നിയമനിര്‍മാണം ഉള്‍പ്പെടെ സമഗ്രമായ നിര്‍ദേശങ്ങളാണ് സിഎംഎഫ്ആര്‍ഐ മുന്നോട്ടുവെച്ചത്. തീരക്കടലുകളിലെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലുള്ള തീരക്കടലിനപ്പുറം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നിയന്ത്രിക്കാന്‍ കേന്ദ്ര നിയമം അനിവാര്യമാണെന്ന് സിഎംഎഫ്ആര്‍ഐ ചൂണ്ടിക്കാട്ടി.

READ ALSO:തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 100 കിലോയോളം കഞ്ചാവ് പിടികൂടി

മത്സ്യത്തൊഴിലാളികളുടെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കുന്നതിനായി അപകട ഇന്‍ഷുറന്‍സ്, ബോട്ട് ഇന്‍ഷുറന്‍സ് തുടങ്ങിയവ കാര്യക്ഷമമായി നടപ്പില്‍വരുത്തണം. മത്സ്യോല്‍പാദനം കൂട്ടാനായി കടലില്‍ കൃത്രിമപാരുകള്‍ സ്ഥാപിക്കുന്ന പദ്ധതി എത്രത്തോളം ഫലപ്രദമാകുന്നുവെന്നതിനുള്ള തുടര്‍പഠനങ്ങളും നിരീക്ഷണങ്ങളും നടത്തി മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം നടപ്പാക്കണം തുടങ്ങിയവയാണ് സിഎംഎഫ്ആര്‍ഐയുടെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. നീതി ആയോഗിന്റെ നേതൃത്വത്തില്‍ സിഎംഫ്ആര്‍ഐയില്‍ നടന്ന ദേശീയ ശില്‍പശാലയുടെ ഭാഗമായുള്ള വികസനചര്‍ച്ചയിലാണ് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News