മനുഷ്യാവകാശലംഘനവും അന്താരാഷ്ട്ര നിയമലംഘനവും; കോ-ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും

കോ-ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇസ്രയേല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കിയതായി ഉത്തരവിറങ്ങി. ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ക്രൂര വംശഹത്യയില്‍ കോപ്പ് അംഗങ്ങള്‍ മാസങ്ങളായി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. മെയ് മാസം കോപ്പിലെ അംഗങ്ങള്‍ ഇസ്രായേല്‍ ഉത്പന്നങ്ങള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി നിവേദനം നല്‍കിയിരുന്നു.

വ്യാപക മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളും ഉള്ള രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക എന്ന നയത്തിന് കോ- ഓപ്പ് ഗ്രൂപ്പ് ബോര്‍ഡ് ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സംഘടന സ്ഥിരീകരിച്ചു.

മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും ഇസ്രയല്‍ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത് നിര്‍ത്തലാക്കി ഇസ്രയേലിനെ പ്രതിരോധത്തിലാക്കിയാല്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്കി അറുതി വരുത്താന്‍ സാധിക്കുമെന്ന് ഫ്‌ലോറന്‍സിലെ കോപ്പ് അവകാശപ്പെടുന്നു.

പശ്ചിമേഷ്യയിൽ സമാധാനം; വെടിനിർത്തൽ കരാർ പാലിച്ച് ഇസ്രയേലും ഇറാനും, വിജയം അവകാശപ്പെട്ട് ഇരുരാജ്യങ്ങളും

Also read –

പാലസ്ഥീന് പുറമേ ഇറാനേയും ഇസ്രയേല്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഫ്‌ലോറന്‍സിലെ കോ-ഓപ്പിന്റെ ഇസ്രയേല്‍ ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം ശ്രദ്ധേയമാകുന്നത്. മനുഷ്യാവകാശങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടും ഉള്ള ബഹുമാനം പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി. കോ-ഓപ്പ് അംഗങ്ങളുടെയും ഉപഭോക്താക്കളുടെയും മാസങ്ങള്‍ നീണ്ട സമ്മര്‍ദ്ദത്തിന് ശേഷമാണ് ഈ വീരോചിതമായ തീരുമാനം. ഇസ്രയേല്‍ ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിലൂടെ ഇറ്റലിയിലെ ഉപഭോക്താക്കള്‍ വംശഹത്യയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എല്ലാ കോ-ഓപ്പ് പ്രസിഡന്റുമാരെയും നമുക്ക് കാണിക്കാമെന്നും ഫ്‌ളോറന്‍സിലെ കോപ്പ് വ്യക്തമാക്കുന്നു.

ന്യായമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാര്‍മ്മികത കോ-ഓപ്പ് എല്ലായ്‌പ്പോഴും പിന്തുടര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍ യുദ്ധത്തിന് പരോക്ഷമായി ഇന്ധനം ഫ്‌ലോറന്‍സ് കോ-ഓപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ കോ-ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റുകളും ഈ മൂല്യം കാത്തുസൂക്ഷിക്കണമെന്നും ഫ്‌ലോറന്‍സ് കോ-ഓപ്പ് ആവശ്യപ്പെടുന്നു.

ഇസ്രയേല്‍ നടത്തുന്ന ക്രൂര വംശഹത്യയില്‍ പ്രതിഷേധിച്ച് കോ-ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റിലെ അംഗങ്ങള്‍ ഇസ്രയേല്‍ പ്രൊഡക്റ്റുകള്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കാന്‍ 2024ല്‍ നിവേദനത്തില്‍ ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുക,മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് എമിലിയ റൊമാഗ്‌ന, ലാസിയോ, ലോംബാര്‍ഡി, ടസ്‌കാനി, വെനെറ്റോ എന്നിവിടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളാണ് നിവേദനവുമായി മുന്നോട്ടുവന്നത്. ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചുള്ള ക്യാമ്പെയിനില്‍ കോപ്പ് അല്ലിയന്‍സ 3.0, യൂണികൂപ്പ് ഫയറെന്‍സെ, യൂണികൂപ്പ് ടിറെനോ എന്നിവയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ 150-ലധികം പ്രാദേശിക അസോസിയേഷനുകളും പിന്തുണ നല്‍കിയിരുന്നു.

നിവേദനത്തില്‍ ഒപ്പുവെച്ച അംഗങ്ങളുടെ അഭിപ്രായത്തില്‍ ഇസ്രയേല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ മനുഷ്യാവകാശ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിക്കല്‍, പരിസ്ഥിതി സംരക്ഷണം, ധാര്‍മ്മിക വിഷയങ്ങളോടുള്ള സംവേദനക്ഷമത തുടങ്ങിയവ പാലിക്കുന്ന കോ-ഓപ്പിന്റെ ധാര്‍മ്മിക കോഡിന്റെ ആര്‍ട്ടിക്കിള്‍ 5.3 ന്റെ ലംഘനമാണെന്ന് അംഗങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ബഹിഷ്‌കരണമല്ലെന്നും കോ-ഓപ്പിന്റെ ഭാഗത്തുനിന്നുള്ള ധാര്‍മ്മിക ഉത്തരവാദിത്തത്തിനായുള്ള ആഹ്വാനമാണെന്നും കാമ്പെയ്ന്‍ വ്യക്തമാക്കി.
ഗാസയിലെ യുദ്ധം കൂടുതല്‍ ശ്രദ്ധയും മധ്യസ്ഥതയ്ക്കുള്ള ഗൗരവമായ പ്രതിബദ്ധതയും അര്‍ഹിക്കുന്നുവെന്ന പശ്ചാത്തലത്തിലാണ് കോ-ഓപ്പ് അഗങ്ങള്‍ ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഉയര്‍ത്തിയത്.

ഒരു ചെറിയ ചെലവിന് ലോകത്തെ മാറ്റി മറിക്കാന്‍ കഴിയില്ലെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിന്റെയും ഉത്പന്നങ്ങളും വില്‍പ്പനക്ക് വെക്കരുത്. അത്തരത്തില്‍ ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണെന്നുമായിരുന്നു കോപ്പ് സൂപ്പര്‍മാര്‍ക്കറ്റിലെ അംഗങ്ങള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News