സംസ്ഥാനത്ത് കടലാക്രമണം; കേരളാ തീരത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം. ശക്തമായ തിരമാലയാണ് ഉണ്ടായത്. കടല്‍ റോഡിലേയ്ക്ക് കയറി. മൂന്നു വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. ഒരു വീടിന് കേടുപാട് പറ്റിയിരുന്നു.

മുതലപ്പൊഴിയിലും  തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇന്നലെ രാത്രി തന്നെ പല വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പല വീട്ടിലെ കട്ടിലുകളും ഇലക്ട്രോണിക് സാധനങ്ങളും വെള്ളത്തിൽ മുങ്ങി.  മുന്നറിയിപ്പുള്ളതിനാൽ പലരും ജാഗ്രത പാലിച്ചതിനാൽ വലിയ അപകടം ഒഴിവായിട്ടുണ്ട്. ഇന്നലെ രാത്രിയെ അപേക്ഷിച്ച് ഇന്ന് തിരമാല കുറവാണെങ്കിലും വീടുകളിലേക്കും മറ്റും വെള്ളം കയറുന്നുണ്ട്.

ALSO READ:  ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്; ആനന്ദബോസിനെതിരെയുള്ള പീഡന പരാതി ബിജെപിക്ക് കനത്ത തിരിച്ചടി

തൃശൂരില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് പിന്നാലെ ചില പഞ്ചായത്തുകളില്‍ കടല്‍ കരയിലേക്ക് കടന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായത്. പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ALSO READ: കര്‍ണാടകയില്‍ ബിജെപിക്ക് ആശങ്ക; സ്ത്രീ വോട്ടര്‍മാര്‍ തിരിയുമോ?

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ നേരിയ തോതില്‍ കടല്‍ കയറിയിരുന്നു. തുടര്‍ന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ALSO READ: ശബരിമല ദർശനം; ഇനി ഓൺലൈൻ ബുക്കിങ് മാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News