മുംബൈ വിമാനത്താവളത്തിൽ 15 കോടിയുടെ ലഹരിമരുന്ന് വേട്ട; വിദേശ വനിത ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

രാജ്യാന്തര വിമാനത്താവളത്തിൽ 15 കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. കൊക്കെയ്നാണ് പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)ന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വിദേശ വനിത ഉൾപ്പെടെ രണ്ടു പേർ പിടിയിലായി. ഇത്യോപ്യയിലെ അഡ്ഡിസ് അബാദയിൽനിന്നുള്ള ഇന്ത്യൻ യാത്രക്കാരനിൽനിന്നാണ് ലഹരി പിടിച്ചതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

also read :ആദ്യ ഫിഫ ലോക കിരീടം സ്വന്തമാക്കി സ്‌പെയിൻ

യാത്രക്കാരന്റെ ബാഗിൽനിന്ന് 1,496 ഗ്രാം കൊക്കെയ്നാണ് കണ്ടെടുത്തത്. വിപണിയിൽ ഇതിനു 15 കോടിയോളം രൂപ മൂല്യമുണ്ട്. ലഹരി കൈപ്പറ്റാനായി നവി മുംബൈയിൽ എത്തിയ ഉഗാണ്ടക്കാരിയായ സ്ത്രീയെയും ഡിആർഐ കസ്റ്റഡയിലെടുത്തു. എൻഡിപിഎസ് നിയമപ്രകാരം രണ്ടു പേർക്കെതിരെയും കേസെടുത്തു . വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

also read :സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News