ബ്രഹ്മപുരം ബയോമൈനിംഗ്; സോണ്ടയുടെ കരാര്‍ റദ്ദാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം

ബ്രഹ്മപുരം ബയോമൈനിങ് കരാറില്‍ നിന്ന് സോണ്ടയെ ഒഴിവാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. സോണ്ടയെ ബ്ലാക്ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതായി മേയര്‍ അറിയിച്ചു. ബിപിസിഎല്‍ മുന്നോട്ട് വെച്ച പ്ലാന്റുമായി മുന്നോട്ട് പോകുമെന്നും മേയര്‍ വ്യക്തമാക്കി.

വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് സോണ്ടയെ കരാറില്‍ നിന്ന് ഒഴിവാക്കിയത്. ആര്‍ഡിഎഫ് മാറ്റല്‍ മുതല്‍ പല വ്യവസ്ഥകളും സോണ്ട ലംഘിച്ചു. 30 ശതമാനം മാലിന്യം സോണ്ട മാറ്റി. പല വീഴ്ചകളിലും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി നല്‍കിയില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സോണ്ടക്ക് നോട്ടീസ് നല്‍കിയതെന്നും മേയര്‍ പറഞ്ഞു.

ഒരു കമ്പനിയോടും വിദ്വേഷം ഇല്ല. സോണ്ടയ്ക്ക് വേണ്ടി രാഷ്ട്രീയപരമായോ വ്യക്തിപരമായോ ഒരിടപെടലും ഉണ്ടായിട്ടില്ല. എടുത്ത എല്ലാ തീരുമാനങ്ങളും കൗണ്‍സിലിനെ അറിയിച്ചു. തനിക്കെതിരെ പലതരം ആരോപണങ്ങള്‍ ഉയര്‍ന്നുവെന്നും മേയര്‍ ചൂണ്ടിക്കാട്ടി. ബ്രഹ്മപുരത്തേക്ക് ജൂണ്‍ ഒന്ന് മുതല്‍ കോര്‍പറേഷന്‍ മാലിന്യം കൊണ്ടുപോകാനാകില്ല. ഏല്‍പ്പിക്കപ്പെട്ട ഏജന്‍സികള്‍ മാലിന്യം കൊണ്ടുപോകും. മൂന്ന് കമ്പനികളാണ് ലിസ്റ്റിലുള്ളത്. ഉടന്‍ കരാറിലേര്‍പ്പെടുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here