കാന്‍സര്‍ ചികിത്സയോടൊപ്പം, ഗവേഷണം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പ്രചോദനം എന്നിങ്ങനെ പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍. സംസ്ഥാന സര്ക്കാര് 384 കോടി ചിലവില്‍ നിര്‍മ്മിച്ച കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഉടന്‍ തന്നെ നാടിന് സമര്‍പ്പിക്കും. അത്യാധുനികമായ ഉപകരണങ്ങളുള്‍പ്പെടെ ലഭ്യമാക്കി 6.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പൂര്‍ണ സജ്ജമായിരിക്കുന്നത്.
Also read- വീണ്ടും സ്റ്റാറായി റോഷ്‌നി ! പതിനെട്ടടി രാജവെമ്പാലയെ പിടികൂടിയത് ആറ് മിനിറ്റിൽ; വീഡിയോ
കേരളത്തിലെ മറ്റു കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി് കൊച്ചി കാന്‍സര്‍ സെന്ററില്‍ ഗവേഷണം കൂടെ സര്‍ക്കാര്‍ നടപ്പിലാക്കും. ഇതിനായി ഇന്ദിരാഗാന്ധി ബയോടെക്‌നോളജി സെന്ററുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പെടെ ഇവിടെ സ്ഥലം ലഭ്യമാക്കും. 7000 ചതുരശ്ര അടി സ്ഥലമാണ് ഇപ്പോള്‍ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. ഭാവിയില്‍ റോബോട്ടിക്‌സ് സര്‍ജറിക്കും നടത്താന്‍ കഴിയും വിധത്തില്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കിഫ്ബി ഫണ്ടില്‍ നിന്നാണ് കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 384 കോടി സംസ്ഥാന സര്‍ക്കാര്‍ ചിലവിട്ടത്. 9 നില കെട്ടിടത്തില്‍ 12 ഓപ്പറേഷന്‍ തിയറ്ററുകളും 360 കിടക്കകള്‍ സജീകരിക്കാനുള്ള സൗകര്യവുമുണ്ട്.കേരളത്തിലാദ്യമായി പ്രോട്ടോണ്‍ തെറാപ്പി എന്ന നൂതന സംവിധാനവും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണ കമ്പനിയായ ഇന്‍കെല്‍ ഈ മാസം 30 ന് കെട്ടിടം സര്‍ക്കാരിന് കൈമാറും. അത്യാധുനിക സംവിധാനങ്ങളോടെ പൂര്‍ണ സജ്ജമായ കൊച്ചിന്‍ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ മധ്യ കേരളത്തിന്റെ മുഖമായി മാറും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

