ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി; യുവതിക്ക് പിന്തുണയേകി ഫുഡ് ഡെലിവറി കമ്പനി

പ്രതീക്ഷയോടെ ഭക്ഷണം ഓർഡർ ചെയ്ത കാത്തിരിക്കുമ്പോൾ നിരാശയാണ് ഫലമെങ്കിലോ? അങ്ങനൊരു അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ഹർഷിത. അവർ ഒരു റെസ്റ്റോറന്റിൽ നിന്ന് ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണം വന്നപ്പോൾ അതിൽ ഒരു പാറ്റയെ കണ്ടു. “ടാപ്രി ബൈ ദി കോർണർ” എന്ന റെസ്റ്റോറന്റിൽ നിന്ന് സോമാറ്റോയിലാണ് ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തത്. പാറ്റയെ കണ്ടെത്തിയതായും ഓർഡറിൽ വെറുപ്പ് തോന്നിയെന്നും വൃത്തിഹീനമാണ് എന്നും പാറ്റയടങ്ങിയ ഭക്ഷണബോക്‌സിന്റെ വീഡിയോ കൂടെ ചേർത്ത് ഹർഷിത സമൂഹമാധ്യമത്തിൽ കുറിച്ചു.

ALSO READ: പേടിക്കാതെ കഴിക്കാം സീറോ കാലറി ഫൂഡ് 

ഉടനടി പരിഹാരം വേണം പറഞ്ഞപ്പോൾ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഇത് ശ്രദ്ധിക്കുകയും ഹർഷിതയുടെ പോസ്റ്റിനു മറുപടി നൽകുകയും ചെയ്തു, ശരിക്കും അപ്രതീക്ഷിതമായ സംഭവം ആണെന്നും ഹർഷിതയുടെ അവസ്ഥ മനസ്സിലായ്ക്കാൻ പറ്റുന്നുണ്ടെന്നും രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് നമ്പർ/ഓർഡർ ഐഡി ഒരു സ്വകാര്യ സന്ദേശം വഴി അയച്ചാൽ ഹർഷിതയെ സഹായിക്കാൻ ഫുഡ് ഡെലിവറി കമ്പനിക്ക് കഴിയും എന്നാണു പറയുകയും ചെയ്തു. പെട്ടെന്ന് തന്നെ നടപടി വേണം എന്നും കമ്പനി കൂട്ടിച്ചേർത്തു.

റെസ്റ്റോറന്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൽ പ്രാണികളെയും ചത്ത മൃഗങ്ങളെയും കണ്ടെത്തുന്ന സംഭവങ്ങൾ ഈ അടുത്ത കാലത്തായി വർദ്ധിച്ചുവരികയാണ്. വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത അസ്വാസ്ഥ്യകരമായ അനുഭവങ്ങൾ ഭക്ഷ്യ സേവന മേഖലയിലെ വർദ്ധിച്ചുവരുന്ന പ്രശ്നത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു.

ALSO READ: ആകാശത്തുനിന്ന് നോട്ടുമഴ പെയ്യിക്കാമെന്ന് വാഗ്ദാനം; ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചു

ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. മുൻപ്‌ ബംഗളൂരുവിലെ ഒരാൾ ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗി വഴി ഒരു പ്രാദേശിക റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ചിനെ കണ്ടെത്തിയിരുന്നു. പ്രാദേശിക റെസ്റ്റോറന്റ് ശൃംഖലയായ ലിയോൺ ഗ്രില്ലിൽ നിന്ന് ഓർഡർ ചെയ്ത സാലഡിലെ പച്ചക്കറികൾക്ക് മുകളിൽ ജീവനുള്ള ഒച്ചുകൾ വിശ്രമിക്കുന്ന വീഡിയോയും ആ ഉപഭോക്താവ്‌ പങ്കുവെച്ചതോടൊപ്പം ഇങ്ങനെയും കുറിച്ചു. “ഇനി ഒരിക്കലും ലിയോൺഗ്രിൽ നിന്ന് ഓർഡർ ചെയ്യരുത്!” “സ്വിഗ്ഗി, മറ്റുള്ളവർക്ക് ഇത് സംഭവിക്കാതിരിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക… ബംഗളൂരു ജനങ്ങൾ ശ്രദ്ധിക്കുക” എന്നൊരു മുന്നറിയിപ്പ് സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here