വന്ദേ ഭാരതിലെ ‘നോണ്‍ വെജ് ബ്രേക്ക്ഫാസ്റ്റ്’; ആഹാരത്തില്‍ നിന്നും കിട്ടിയ പാറ്റയുടെ ചിത്രവുമായി നടന്‍ മുരളി മേനോന്‍

വന്ദേ ഭാരത് ട്രെിനിലെ ബ്രേക്ക്ഫാസ്റ്റില്‍ നിന്നും കിട്ടിയ പാറ്റയുടെ ചിത്രവുമായി നടന്‍ മുരളി മേനോന്‍. വന്ദേ ഭാരതിലെ ‘നോണ്‍ വെജ് ബ്രേക്ക്ഫാസ്റ്റ്’എന്ന കുറിപ്പോടെയാണ് മുരളി മേനോന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

തനിക്ക് കിട്ടിയ മുട്ടക്കറിയില്‍ നിന്നുമാണ് പാറ്റയെ ലഭിച്ചതെന്ന് മുരളി മേനോന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നും മനസിലാകും. നിരവധി പേരാണ് നടന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന്കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

പാറ്റ… ഫ്രീ ആയി കിട്ടിയതല്ലേ…. ഒരു താങ്ക്‌സ് പറഞ്ഞു കൂടെ എന്നാണ് ഒരാള്‍ കമന്റിട്ടത്. പാറ്റ മുട്ട വിരിഞ്ഞുണ്ടായതാണെന്ന് തോന്നുന്നുവെന്നും കമന്റുകളുണ്ട്. ഇത് ആദ്യമായല്ല വന്ദേ ഭാരതിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചത്.

Non-vegitarian breakfast in Vande Bharath Express. It was literally Non-Veg…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News