തല മുറിഞ്ഞാലും ആഴ്ചകളോളം ജീവിക്കുന്ന പാറ്റകളെ കണ്ടിട്ടുണ്ടോ? എന്താണ് പാറ്റയുടെ അതിജീവനത്തിന് പിന്നിലെ രഹസ്യം?

cockroach live weeks even after heads cut off

സിനിമകളിൽ മാത്രമാണ് നമ്മൾ തലയില്ലാത്ത ജീവിക്കുന്ന ജീവജാലങ്ങളെ കണ്ടിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്നവയാണവ. എന്നാൽ നമ്മുടെ ചുറ്റുപാടും കാണുന്ന പാറ്റകൾക്ക് ഇങ്ങനെ തലയില്ലാതെ ആഴ്ചകളോളം ജീവിക്കാൻ സാധിക്കും എന്നറിയാമോ? തല അറ്റുപോയാൽ നിമിഷ നേരം കൊണ്ട് മരിക്കുന്ന ജീവികൾക്കിടയിൽ പാറ്റകൾക്ക് അവയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് തലയില്ലാതെ ഒരു ആഴ്ചയോളം ജീവിക്കാന്‍ കഴിയും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.


ഒരുപാട് പ്രത്യേകതകളുള്ള ജീവികളാണ് പാറ്റകൾ. പാറ്റകൾ പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങള്‍ക്കും അവ തലയെ ആശ്രയിക്കുന്നില്ല. രക്ത ചംക്രമണ വ്യൂഹം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. പാറ്റകള്‍ക്ക് തുറന്ന രക്ത ചംക്രമണ സംവിധാനവും താരതമ്യേനെ കുറഞ്ഞ രക്ത സമ്മര്‍ദ്ദവുമാണ് ഉള്ളത്. അതിനാൽ തന്നെ വേഗത്തില്‍ മരിക്കാന്‍ തക്കവിധം വലിയ രക്തനഷ്ടം അവയ്ക്ക് ഉണ്ടാകുന്നില്ല.കഴുത്തിലെ മുറിവ് സാധാരണയായി വേഗത്തില്‍ കട്ടപിടിക്കുകയും മുറിവ് പൂര്‍ണമായി അടയുകയും ചെയ്യും.

ALSO READ: ചുണ്ടിൽ കറുപ്പ് നിറമുണ്ടോ? അത് ശരീരം നൽകുന്ന മുന്നറിയിപ്പാണ്, അവഗണിക്കരുത്

പാറ്റകളുടെ ശ്വസന രീതിയും അതിജീവനത്തിന് സഹായകമാകുന്ന മറ്റൊരു ഘടകമാണ്. മനുഷ്യര്‍ മൂക്കിലൂടെയും വായിലൂടെയും ശ്വസിക്കുമ്പോള്‍ പാറ്റകള്‍ അവയുടെ ശരീര ഭാഗങ്ങളിലെ ചെറിയ ദ്വാരങ്ങളിലൂടെ ശ്വസിക്കുന്നു. പാറ്റകളുടെ തലച്ചോർ ശ്വസനത്തെ നിയന്ത്രിക്കുന്നില്ല, രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നില്ല. പകരം ശ്വാസനാളം പോലെയുള്ള ഒരുകൂട്ടം ട്യൂബുകള്‍ വഴി വായൂ നേരിട്ട് കോശങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
പാറ്റകൾക്ക് തലച്ചോറില്ലാതെ ചലിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത. പാറ്റകളുടെ ശരീരത്തിലുടനീളമുള്ള ഗാംഗ്ലിയയ്ക്ക് നടത്തം പോലെയുള്ള അടിസ്ഥാന ചലനങ്ങളെ ഏകോപിപ്പിക്കാനും സ്പര്‍ശനം അല്ലെങ്കില്‍ വെളിച്ചം പൊലെയുളള ലളിതമായ ഉത്തേജകങ്ങളോട് പ്രതികരിക്കാനും കഴിയുന്നതുകൊണ്ടാണ് ഇവയ്ക്ക് ചലിക്കാൻ സാധിക്കുന്നത്.

ALSO READ: കൈകളില്‍ വളര്‍ത്തിയ നഖം എപ്പോഴും ഒടിഞ്ഞുപോകാറുണ്ടോ ? ഇങ്ങനെ ചെയ്താല്‍ നഖം ഡബിള്‍ സ്‌ട്രോങ്

പാറ്റകൾക്ക് ചുരുങ്ങിയ കാലത്തേക്ക് അതിജീവനം സാധ്യമാണെങ്കിലും അതിന് ഒരുപാട് നാള്‍ ജീവിക്കാന്‍ കഴിയില്ല. വായ ഇല്ലാത്തതുകൊണ്ട് പോഷകാഹാരവും വെള്ളവും ലഭിക്കാത്തതിനാല്‍ അവ പട്ടിണി മൂലമോ നിര്‍ജലീകരണം മൂലമോ മരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News