പശുവിൻ പാലിനേക്കാൾ അധികം ​ഗുണം പാറ്റയുടെ പാലിന്; ഞെട്ടിക്കുന്ന പഠനം ഇങ്ങനെ

ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍. കാത്സ്യത്തിന്‍റെ മികച്ച ഉറവിടം കൂടിയാണ് ഇത്. ഒരു ഗ്ലാസ്സ് പാൽ കുടിച്ചാൽ, അതിൽ നിന്നും പോഷകങ്ങൾ നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ചിലർ പശുവിൻ പാലും ആട്ടിൻ പാലും കുടിക്കുമ്പോൾ മറ്റുചിലർക്ക് ഇഷ്ടം എരുമപ്പാൽ ആണ്. എല്ലാം ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഇനി മുതൽ അതിന് പകരം പാറ്റയുടെ പാൽ കുടിക്കേണ്ടി വന്നാലോ ? നെറ്റി ചുളിക്കേണ്ട, സംഭവം തമാശയല്ല.

മറ്റു പാലുകളെ അപേക്ഷിച്ച് പാറ്റയുടെ പാലിൽ പോഷകങ്ങൾ അമിതമാണെന്നാണ് പുതിയ പഠനം പറയുന്നത്. അന്താഷ്ട്ര ക്രിസ്റ്റലോഗ്രഫി യൂണിയന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, പാറ്റയുടെ പാലിൽ 45 ശതമാനം പ്രോട്ടീനും, 25 ശതമാനം കാർബോഹൈഡ്രേറ്റും, 16 മുതൽ 22 ശതമാനം കൊഴുപ്പും, ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ അമിനോആസിഡ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതായി പറയുന്നു.

ALSO READ: കട്ടൻ ചായയോ കട്ടൻ കാപ്പിയോ ? ഏറ്റവും കേമൻ ആരാണ് ?

സാധാരണ നമ്മൾ കുടിക്കുന്ന പശുവിൻ പാലിനെക്കാളും എരുമപ്പാലിനേക്കാളും മൂന്നിരട്ടി ഫലമാണ് പാറ്റയുടെ പാൽകുടിച്ചാൽ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നത് എന്നും പഠനങ്ങൾ പറയുന്നു. നിലവിൽ ശാസ്ത്രജ്ഞർ ഈ പാൽ കൃത്രിമമായി ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. സാധാരണ പാലിൽ നിന്നും ലഭിക്കുന്നതിനേക്കാളധികം പ്രോട്ടീൻ ഈ പാലിൽ നിന്നും ലഭിക്കുന്നതിനാൽ, പ്രോട്ടീൻ സപ്ലിമെന്റായും പാറ്റയുടെ പാൽ കരുതപ്പെടുന്നു.

ശ്രദ്ധേയമായ പോഷക ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിന് ലഭ്യമായിട്ടില്ല. പാറ്റകളിൽ നിന്ന് പാൽ വേർതിരിച്ചെടുക്കുന്നത് വളരെ സങ്കീർണ്ണവും അധ്വാനം ആവശ്യമുള്ളതുമായ ഒരു പ്രക്രിയയായതിനാൽ, ഏറ്റവും പ്രധാനപ്പെട്ട തടസ്സം അതിന്റെ ഉൽപാദനമാണ്. കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ഈ ഗവേഷണം ഭാവിയിൽ സുസ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണ ഓപ്ഷനുകൾക്ക് വഴിതുറന്നേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News