അടുക്കളയില്‍ പാറ്റ വില്ലനാണോ?എങ്കില്‍ ഇത് ചെയ്ത് നോക്കൂ…

അടുക്കളയിലേക്ക് എമ്പോള്‍ പാറ്റകളെയാണോ കണികാണുന്നത്? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാറ്റകളെ വീട്ടില്‍ നിന്നും എന്നെന്നേക്കുമായി തുരത്താം. അതിനുള്ള കുറച്ചുമാര്‍ഗങ്ങള്‍ ഇതാ…

കറുവപ്പട്ട ഇലകളുടെ രൂക്ഷഗന്ധം പാറ്റകളെ അകറ്റാന്‍ സഹായിക്കും. കാബിനറ്റുകള്‍ക്കുള്ളിലും മറ്റും ഇത് സൂക്ഷിച്ചാല്‍ പാറ്റകളുടെ ശല്ല്യം കുറയും. ജോലിയ്ക്ക് ശേഷം അടുക്കളയുടെ തറയില്‍ ബോറാക്സ് പൊടി വിതറുന്നത് പാറ്റകളെയും ചെറുപ്രാണികളെയും തുരത്താന്‍ സഹായിക്കും. ബോറാക്സ് പൊടി നനഞ്ഞു കഴിഞ്ഞാല്‍ ഫലപ്രദമല്ലാത്തതിനാല്‍ തറ നന്നായി ഉണങ്ങിയതാണെന്ന് ഉറപ്പാക്കണം.

അടുക്കളയില്‍ എച്ചില്‍ പാത്രങ്ങള്‍ ഒരുപാട് നേരം സൂക്ഷിക്കരുത്. ഇത് പാറ്റകള്‍ വരുന്നതിനിടയാക്കും. അതിനാല്‍ രാത്രി മുഴുവന്‍ പാത്രങ്ങള്‍ സിങ്കിനുള്ളില്‍ കഴുകാതെ ഇടരുത്. ഭക്ഷണം കഴിച്ചതിന് ശേഷം പാത്രങ്ങള്‍ അപ്പോള്‍ത്തന്നെ കഴുകി വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രമിക്കുക.

അടുക്കളയിലെ ദ്വാരങ്ങളും വിള്ളലുകളും അടയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സിങ്ക് പൈപ്പുകള്‍, ഭിത്തികള്‍ എന്നിവ പരിശോധിക്കണം. പാറ്റകള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചാരം നടത്തുന്നത് ഇത്തരം വിള്ളലുകളിലൂടെയാണ്. ഇങ്ങനെയുള്ള ദ്വാരങ്ങള്‍ അടയ്ക്കുന്നത് പാറ്റകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഈ ദ്വാരങ്ങള്‍ക്കുള്ളിലേക്ക് കീടനാശിനികള്‍ അടക്കുന്നത് പാറ്റകളെ കൊല്ലാന്‍ സഹായിക്കും.

കാബിനറ്റുകള്‍ക്കുള്ളിലും തറയിലും വേപ്പെണ്ണ തളിച്ചാല്‍ പാറ്റകള്‍ വരില്ല. വേപ്പെണ്ണയുടെ രൂക്ഷഗന്ധം പാറ്റകളെ അകറ്റും.ബേക്കിങ് സോഡയും നാരങ്ങയും ഉപയോഗിക്കുന്നതും പാറ്റകളെ തുരത്താന്‍ സഹായിക്കും. ഒരു നാരങ്ങയുടെ നീര്, രണ്ടു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ കലക്കുക. ഇത് സിങ്കിനുള്ളിലേക്ക് ഒഴിക്കുക. പാറ്റകള്‍ സിങ്കിനുള്ളില്‍ പെറ്റുപെരുകുന്നത് തടയാന്‍ ഇത് സഹായിക്കും.

READ ALSO:ആളുമാറി അറസ്റ്റു ചെയ്ത ഭാരതിയമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി

വിപണിയില്‍ കിട്ടുന്ന വിവിധ സ്പ്രേകളും രാസവസ്തുക്കള്‍ അടങ്ങിയ ചോക്കും ഉപയോഗിക്കുന്നത് വളരെ എളുപ്പത്തില്‍ പാറ്റകളെ അകറ്റാന്‍ സഹായിക്കും. എന്നാല്‍ പാറ്റകള്‍ക്കെന്ന പോലെ മനുഷ്യര്‍ക്കും അപകടമുണ്ടാക്കുന്ന വസ്തുക്കളാണ് ഇവയില്‍ ഉള്ളത് എന്ന കാര്യം ഓര്‍ക്കുക.

READ ALSO:ജി 20;വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുമായി സംഘാടകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News