മുത്തശ്ശി രുചിയിൽ തേങ്ങാ ചട്നിയും മുളക് ചട്നിയും ഇങ്ങനെ ഉണ്ടാക്കാം…!

ദോശയ്ക്കും ഇഢലിക്കും ഒപ്പം കഴിക്കാൻ എന്നും വെള്ള ചട്നിയും മുളക് ചട്നിയും നല്ല ബേസ്ഡ് കോംബോ ആണ്. പരമ്പരാഗത രീതിയിൽ എങ്ങനെ ഈ രണ്ട് ചട്നികൾ ഉണ്ടാക്കാമെന്ന് നോക്കാം.

വെള്ള ചട്നി

ചേരുവകള്‍:

തേങ്ങ തിരുമ്മിയത്‌ – 1 കപ്പ്
ചുവന്നുള്ളി -8
പുളി -ചെറുനെല്ലിക്ക വലിപ്പം
പച്ചമുളക് -6
ഉപ്പ് -പാകത്തിന്
കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

തേങ്ങ തിരുംമിയതും ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് ഇഞ്ചി ചെറുതായി അരിഞ്ഞതും പുളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ അരപ്പ് കുറച്ചു വെള്ളത്തില്‍ കലക്കുക. ചീനച്ചട്ടിയില്‍ കടുക് വറുത്ത ശേഷം ഈ അരപ്പ് അതിലൊഴിക്കുക. ഇത് നന്നായി തിളപ്പിച്ച് വാങ്ങി വെയ്ക്കുക.

Also read: ബ്രേക്ഫാസ്റ്റിന് നല്ല മട്ടൻ സ്റ്റ്യൂ ആയാലോ? സൺഡേ പൊളിക്കും..!

മുളക് ചമ്മന്തി
ചേരുവകള്‍:

വറ്റല്‍മുളക് -15
ചുവന്നുള്ളി -10 ചുള
പുളിപിഴിഞ്ഞത് -കാല്‍ കപ്പ്
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:

വറ്റല്‍ മുളക് ചൂടാക്കിയ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഉള്ളി പ്രത്യേകം ചതച്ചെടുത്ത് പുളി വെള്ളത്തില്‍
നന്നായി യോജിപ്പിക്കുക. ഉപ്പും അല്പം പച്ചവെളിച്ചെണ്ണയും ചേര്‍ത്തു ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News