വായിലിട്ടാൽ അലിഞ്ഞുപോകുന്ന തേങ്ങാ ഹല്‍വ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം; റെസിപ്പി പരിചയപ്പെടാം

ഹൽവ എന്നും നമ്മുടെ ഇഷ്ട പലഹാരമാണ്. പല തരത്തിലുള്ള ഹൽവകൾ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഒരു കിടിലൻ തേങ്ങാ ഹൽവ എങ്ങനെ ഉണ്ടാക്കും എന്ന് പരിചയപ്പെട്ടാലോ. മൈദ ഒന്നും ചേർക്കാതെ ഹെൽത്തിയായി ഹൽവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടാം.

ചേരുവകൾ

തേങ്ങാപ്പാൽ- 1 കപ്പ്
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
വെള്ളം- 1/4 കപ്പ്
പഞ്ചസാര- 3/4 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
കശുവണ്ടി- 10

തയ്യാറാക്കുന്ന വിധം

കോൺഫ്ലോർ എടുത്ത് അതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം. ശേഷം പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം. തേങ്ങാപ്പാലും കോൺഫ്ലോറും യോജിപ്പിച്ചത് ഇതിലേയ്ക്ക് ഒഴിക്കുക. വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക. കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. ടേസ്റ്റി തേങ്ങാ ഹല്‍വ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News