
കുട്ടിക്കാലത്ത് ആദ്യം രുചിച്ച മധുരങ്ങളുടെ പട്ടികയെടുത്താൽ അതിലൊന്ന് ഹൽവ ആയിരിക്കും. ഇന്ന് ഒന്നും വിശ്വസിച്ച് പുറത്തുനിന്ന് വാങ്ങി കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എല്ലാത്തിലും മായമാണല്ലോ ? അതുകൊണ്ട് നാവിൽ കപ്പലോടിക്കാൻ കഴിയുന്ന, മൈദാ ഒന്നും ചേർക്കാതെ ഹൽവ തയാറാക്കി നോക്കിയാലോ ? അതും നല്ല കിടിലൻ തേങ്ങാ ഹൽവ.
ആവശ്യമായ ചേരുവകൾ
തേങ്ങാപ്പാൽ- 1 കപ്പ്
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
വെള്ളം- 1/4 കപ്പ്
പഞ്ചസാര- 3/4 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
കശുവണ്ടി- 10
ALSO READ: ഉച്ചയൂണിന് തനി നാടൻ ബീഫ് റോസ്റ്റ് ആയാലോ ?
തയ്യാറാക്കുന്ന വിധം
കോൺഫ്ലോറിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം. പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം. തേങ്ങാപ്പാൽ കോൺഫ്ലോറിൽ ചേർത്തിളക്കിയത് ഇതിലേയ്ക്ക് ഒഴിക്കാം. വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക. കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here