വെളിച്ചെണ്ണ വില ഇവിടെ പ്രശ്നമേ അല്ല; മാതൃകയായി തിരുവാർപ്പ് പഞ്ചായത്തിൻ്റെ കേരഗ്രാമം പദ്ധതി

thiruvarppu-kera-gramam-project

വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വില കൂടുന്ന കാലമാണ്. ഒരു കിലോ വെളിച്ചെണ്ണ വില 400 പിന്നിടുകയാണ്. ഒരു കിലോ തേങ്ങ വേണമെങ്കില്‍ 90 രൂപ നല്‍കണം. ഈ ഘട്ടത്തിലാണ് കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതി ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 12,000 തെങ്ങിന്‍ തൈകളാണ് തികച്ചും സൗജന്യമായി വീടുകളില്‍ വെച്ചു നല്‍കിയത്.


തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി. അത്യുത്പാദന ശേഷിയുള്ള കുറ്റ്യാടി തേങ്ങയില്‍ നിന്നും ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈയാണ് ഇതിനായി ഉപയോഗിച്ചത്. ഈ തൈകള്‍ തികച്ചും സൗജന്യമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 7000ല്‍ പരം വീടുകളിലാണ് ഇതിനകം വിതരണം ചെയ്തതും അവർ നട്ടുവളർത്തിയതും.

Read Also: കുട്ടികൾക്കുള്ള ബാലാവകാശ കമ്മീഷന്‍റെ ‘റേഡിയോ നെല്ലിക്ക’ ജൂൺ 18 മുതൽ

ഈ വര്‍ഷം പിന്നിടുമ്പോള്‍ 18,000 തെങ്ങിന്‍ തൈകള്‍ വീടുകളില്‍ നട്ട് കഴിയും. ഇതോടെ തേങ്ങ ഉത്പാദനത്തില്‍ തിരുവാര്‍പ്പ് ഗ്രാമം സ്വയംപര്യാപ്തരാകും. മലയാളിക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഭവമാണ് തേങ്ങ. ആ തേങ്ങ ഉത്പാദനത്തിലാണ് തിരുവാർപ്പ് പഞ്ചായത്ത് സ്വയംപര്യാപ്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News