ഉച്ചയ്ക്ക് വെച്ച ചോറ് അധികം വന്നോ? രാത്രിയില്‍ ഒരു വെറൈറ്റി ഐറ്റം ആയാലോ ?

ഉച്ചയ്ക്ക് വെച്ച ചോറ് അധികം വന്നോ? രാത്രിയില്‍ ഒരു വെറൈറ്റി ഐറ്റം ആയാലോ ? ഉച്ചയ്ക്ക് അധികം വന്ന ചോറ് കൊണ്ട് രാത്രി നല്ല കിടിലന്‍ തേങ്ങാ ചോറ് ഉണ്ടാക്കാം.

ചേരുവകള്‍

ചോറ് – ഒരു കപ്പ്

തേങ്ങാപ്പാല്‍ – ഒന്നര കപ്പ്ചെറിയ

ഉള്ളി – കാല്‍ കപ്പ് ചെറുതായി ചതച്ചത്

വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍

പച്ചമുളക് – 2 എണ്ണം

മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍

Also Read : ജീവിതത്തിലെ ഏറ്റവും മികച്ച കോമ്പോ മത്തി ഫ്രൈയും മോരുകറിയും ഒപ്പം കെഎഫും; ഒറ്റമുറിയിലെ മധുരസ്മരണകൾ പങ്കുവെച്ച് ഷെഫ് പിള്ള

മല്ലിപ്പൊടി – ഒരു ടീ സ്പൂണ്‍

പെരും ജീരകം പൊടിച്ചത് – അര ടീ സ്പൂണ്‍

ഗരം മസാല – അര ടീ സ്പൂണ്‍

പട്ട, ഏലയ്ക്ക, ഗ്രാംപൂ – രണ്ടെണ്ണം വീതം

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ചതച്ചത്, പട്ട, ഏലയ്ക്ക, ഗ്രാംപൂ എന്നിവ ചേര്‍ത്ത് വഴറ്റുക.

ശേഷം തേങ്ങപ്പാല്‍ ചേര്‍ക്കുക.

ഇതിലേക്ക് പച്ചമുളക്, മല്ലി,മഞ്ഞള്‍, ഗരം മസാലപ്പൊടികള്‍, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

തിളച്ച് തുടങ്ങുമ്പോള്‍ ചോറ് ഇതിലേക്ക് ചേര്‍ത്തിളക്കുക.

നന്നായി തിളച്ച് തുടങ്ങുമ്പോള്‍ തീ നന്നായി കുറച്ച് വച്ച് 5 മിനിറ്റ് അടച്ച് വേവിച്ചാല്‍ തേങ്ങ ചോറ് തയാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel