കോളയും ഐസ് ക്രീമും വീട്ടിലുണ്ടോ? ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ

വീട്ടിൽ ഒരു കുപ്പി തണുത്ത കൊക്കകോളയും ഐസ് ക്രീമും ഉണ്ടെങ്കിൽ ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കാം. എളുപ്പത്തിൽ എന്നാൽ രുചികരമായ ഡ്രിങ്ക് ആണ് കോക്ക് ഫ്ലോട്ട്. കുട്ടികൾക്ക് ഇഷ്ടവുന്ന ഒരു പാനീയം കൂടിയാണിത്. ഇത് ഉണ്ടാക്കുന്നതിന് മുൻപ് ഉണ്ടാക്കുന്ന ഗ്ലാസ് ഏകദേശം 10 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക.

ഫ്ലോട്ട് ഉണ്ടാക്കുമ്പോൾ കോള തണുത്തതായിരിക്കണം. ഫ്ലോട്ട് ഉണ്ടാക്കുന്നതിനുമുമ്പ് കോള കുറഞ്ഞത് 24 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കണം. ശേഷം ഗ്ലാസിൽ കോള ഒഴിക്കുക. ഒരു സ്കൂപ്പ് ഐസ്ക്രീം ചേർത്ത ശേഷം ഒരു തവണ കൂടി കോള ഒഴിക്കുക. സ്വാദിഷ്ടമായ ഫ്ലോട്ട് തയ്യാർ.

Also read – പഞ്ചസാര ഇല്ലാതെ ഷുഗറുകാര്‍ക്ക് വേണ്ടി ഒരു മധുരമൂറും നാരങ്ങ വെള്ളം ട്രൈ ചെയ്താലോ ?

കൂടുതൽ ക്രീമിയായിട്ടുള്ള ഫ്ലോട്ട് ആണ് നിങ്ങൾക്കിഷ്ടമെങ്കിൽ കൂടുതൽ ഐസ് ക്രീം ചേർക്കാം. പഞ്ചസാരയുടെ അളവ് കുറയ്ക്കണമെങ്കിൽ ഡയറ്റ് കൊക്കകോളയും ഷുഗർ ഫ്രീ ഐസ് ക്രീമും ഉപയോഗിക്കാം. കോള ഇഷ്ടമല്ലെങ്കിൽ ഓറഞ്ച് സോഡാ, ഗ്രേപ്പ് സോഡാ എന്നിവയും ഇതിനായി ഉപയോഗിക്കാം. വേണമെങ്കിൽ വിപ്പിഡ് ക്രീമും ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News