‘പറഞ്ഞതെല്ലാം പാലിച്ചു, പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ചു’: അഹമ്മദ് ദേവർകോവിൽ

കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവെച്ച അഹമ്മദ് ദേവർകോവിലിന് സ്വീകരണം ഒരുക്കി നാട്ടുകാരും സഹപ്രവർത്തകരും. കോഴിക്കോട് എത്തിയപ്പോഴായിരുന്നു സ്വീകരണം. തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം രണ്ടാം പിണറായി സർക്കാരിൽ രണ്ടര വർഷമായിരുന്നു  ഈ വകുപ്പ് കൈകാര്യം ചെയ്തത്.

ALSO READ: കരോള്‍ ഗാനം പാടി, ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചീഫ് ജസ്റ്റിസ്

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട താൻ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ആദ്യമായിതന്നെ മന്ത്രി പദവിയിൽ എത്തിയെന്ന് അദ്ദേഹം പറഞ്ഞു. സാധാരണനിലയിൽ ഒരു എംഎൽഎ മാത്രമുള്ള ഒരു പാർട്ടിക്ക് മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കാറില്ല. 25 വർഷം മുന്നണിയുടെ ഭാഗമല്ലെങ്കിലും ആദർശപരമായ നിലപാടിന്റെ പേരിൽ ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ചതിനാലും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നപ്പോൾ ഐഎൻഎൽ എംഎൽഎ എന്ന നിലയ്ക്ക് മന്ത്രി സ്ഥാനം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ബത്‌ലഹേമില്‍ ആഘോമില്ല; പക്ഷേ അവര്‍ക്കായി പുല്‍ക്കൂട് ഉയര്‍ന്നു

കേരളത്തിന്റെ വികസനരംഗത്ത് തന്നാൽ കഴിയുന്നത് ആത്മാർഥമായി ചെയ്യും എന്നാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തുകൊണ്ട് ആദ്യം പറഞ്ഞത്. അതിന്റെ ഭാഗമായി പഴയ ഫയലുകൾ പൊടിതട്ടിയെടുക്കാനാണ് ശ്രമിച്ചത്. പിന്നീട് സംസ്ഥാനത്തിന് സംഭാവന ചെയ്യാൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്റ്റ് ഏതാണെന്ന് പരിശോധിക്കുകയും അങ്ങനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിരവധി പ്രതിബന്ധങ്ങൾ ഇതിനിടയിൽ നേരിടേണ്ടി വന്നു. എന്നാൽ അവയെയൊക്കെ അതിജീവിക്കുകയും ചെയ്തു. എന്നാൽ പദ്ധതികൾക്ക് അനുകൂലമായി നിൽക്കേണ്ടിയിരുന്നവർ പദ്ധതിക്കെതിരെ സമരത്തിനിറങ്ങി. അതിന് പിന്നിൽ നിന്ന് പ്രവർത്തിച്ചവർ അതിനെയൊരു വിമോചന സമരമാക്കുമെന്ന് വരെ പ്രഖ്യാപിച്ചു. എന്നാൽ തികച്ചും സംയമനത്തോട് കൂടി സർക്കാർ ആ സമരത്തെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നേര് മോഷ്ടിച്ചതാണോ? വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തിൽ ഒരാളായ ശാന്തി മായാദേവി

വിഴിഞ്ഞം തുറമുഖം നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഏത് ആവശ്യത്തിനും ചർച്ച ചെയ്യാനും പരിഹരിക്കാനും തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി. ആ ഉറപ്പിന്റെ പിൻബലത്തിലാണ് പിന്നീട് പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. മന്ത്രിസഭയുടെയും ജനങ്ങളുടെയും പിന്തുണയോടെ പറഞ്ഞ സമയത്ത് കപ്പൽ എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here