
കോട്ടയം നഴ്സിങ്ങ് കോളജ് റാഗിങ്ങ് വിഷയത്തിൽ ഹോസ്റ്റൽ സുരക്ഷാ ജീവനക്കാരനിൽ നിന്ന് വിശദീകരണം തേടി പ്രിൻസിപ്പൽ. രക്ഷിതാക്കളുടെ യോഗം അടിയന്തമായി വിളിച്ച് ചേർക്കാനും തീരുമാനം. കൂടുതൽ പരിശോധനകൾക്ക് ശേഷം തുടർ നടപടി ഉണ്ടാകുമെന്നും പ്രിൻസിപ്പൽ സുലേഖ വ്യക്തമാക്കി
കോട്ടയം നഴ്സിങ്ങ് കോളജിലെ റാഗിംഗിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്രൂരമായ പീഡനം ഉണ്ടായിട്ടും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നില്ല. വിവരമറിഞ്ഞ ഉടൻ പരാതി പോലീസിന് കൈമാറിയതായും പ്രിൻസിപ്പൽ പറഞ്ഞു.
പോലീസ് അന്വേഷണം ശരിയായ രീതിയിലാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു പേരെ സസ്‌പെൻ്റ് ചെയ്തത്. കൂടുതൽ പരിശോധനകൾക്ക് ശേഷം തുടർ നടപടി ഉണ്ടാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. എത്രയും വേഗം റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം
also read: പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; കണ്ണൂരിലും റാഗിങ് പരാതി
അതേസമയം കണ്ണൂരിലും റാഗിങ്ങ്പരാതി. പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു. കൊളവല്ലൂർ സ്വദേശി മുഹമ്മദ് നിഹാലിന് ആണ് മർദനമേറ്റത്. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. മർദനത്തിൽ നിഹാലിന്റെ ഇടത് കൈ ഒടിഞ്ഞു. അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കിയതായിട്ടാണ് പരാതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



