
വാരണാസിയിൽ 23 വയസുകാരനായ കോളേജ് വിദ്യാർഥിയെ സഹപാടി വെടിവെടിവച്ചു കൊലപ്പെടുത്തി. വാരണാസിയിലെ ഉദയ് പ്രതാപ് കോളേജിലെ നാലാം സെമസ്റ്റർ ബി എ വിദ്യാർഥിയായ സൂര്യപ്രതാപ് സിങിനെയാണ് സഹപാഠിയായ മഞ്ജീത് ചൗഹാൻ വെടിവച്ച് കൊന്നത്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രതിയായ മഞ്ജീതിനെ പൊലീസ് അറ്സ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൂര്യപ്രതാപിന്റെ തലയിലും നെഞ്ചിലുമായി നാല് റൗണ്ട് വെടിയുതിർത്തതായി പൊലീസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രതിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ പിതാവ് മകന്റെ മൃതദേഹം ദഹിപ്പിക്കാൻ വിസമ്മതിച്ചു.
Also read : “ഇനി ഈ മുഖം പോലും കാണാൻ താൽപര്യമില്ല”; യുപിൽ അച്ഛന്റെ കൊലപാതകത്തിൽ മകനെതിരെ കോടതിയിൽ മൊഴി നൽകി അമ്മ
വെടിയുതിർത്ത ശേഷം പ്രതി കോളേജിലെ മതിൽ ചാടി രക്ഷപ്പെടുകയും കൊല്ലാനുപയോഗിച്ച പിസ്റ്റൽ തൊട്ടടുത്ത മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സംഭവസ്ഥലത്ത് എത്തി ആയുധം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം നടന്നപ്പോൾ തന്നെ സൂര്യ പ്രതാപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടയിൽ മരിക്കുകയായിരുന്നു. ഗാസിപൂർ സ്വദേശിയാണ് മരിച്ച സീര്യ പ്രതാപ് സിങ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

