ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു; വാദ്യമേള സംഘക്കാർക്ക് പരുക്കേറ്റു

പത്തനംതിട്ട അടൂരിൽ ഓണാഘോഷത്തിനിടെ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു. വാദ്യഘോഷങ്ങള്‍ കാണാന്‍ നിരവധി കുട്ടികള്‍ മതിലില്‍ ചാരി നിന്നതോടെ മതില്‍ ഇടിഞ്ഞ് കോളേജിന് മുന്‍വശത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. വാദ്യമേള സംഘത്തിലെ ഏതാനും പേര്‍ക്ക് ചെറിയ പരുക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.

also read :പുതുപ്പള്ളി ചര്‍ച്ച ചെയ്യുന്നത് വികസനം; ഇ പി ജയരാജന്‍

സംഭവത്തെ തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നഗരമദ്ധ്യത്തില്‍ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കോളേജില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നത് നേരത്തെ അറിയിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്. മതിലിന്റെ കാലപ്പഴക്കമാണോ അപകടത്തിലേക്ക് നയിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

also read :സ്വര്‍ണം തട്ടിയെടുത്ത് യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു, സോഷ്യല്‍ മീഡിയ താരം ‘മീശ വിനീത്’ വീണ്ടും പൊലീസ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here