വില്‍സണെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലം; ഹീറോയ്ക്ക് സ്മാരകം ഒരുക്കാന്‍ സൈന്യം

ആമസോണ്‍ വനത്തില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്താന് സഹായിച്ച കൊളംബിയന്‍ സൈന്യത്തിന്റെ നായ വില്‍സണെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലം. ജൂണ്‍ 9 ന് തുടങ്ങിയ തിരച്ചില്‍ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. വില്‍സണെ കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് സൈന്യത്തിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ജനറല്‍ പെട്രോ സാഞ്ചേസ് പറഞ്ഞു. ഹീറോയ്ക്ക് സ്മാരകം ഒരുക്കുമെന്നും പെട്രോ സാഞ്ചേസ് പറഞ്ഞു.

Also read- ബലി നല്‍കിയ ആടിന്റെ കണ്ണ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്‌കന് ദാരുണാന്ത്യം

വില്‍സണെ കണ്ടെത്താന്‍ തങ്ങള്‍ക്ക് പറ്റാവുന്നതെല്ലാം ചെയ്തുവെന്ന് കമാന്‍ഡര്‍ ജനറല്‍ പറഞ്ഞു. അവനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും തങ്ങള്‍ പാഴാക്കിയില്ല. ഇനി വില്‍സണെ കണ്ടെത്തുക പ്രായോഗികമല്ലെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നുവീഴുകയും നാലു കുട്ടികള്‍ കാട്ടില്‍ കുടുങ്ങുകയുമായിരുന്നു. അപകടത്തില്‍ കുട്ടികളുടെ അമ്മ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. കുട്ടികളെ കണ്ടെത്താനായി കൊളംബിയന്‍ സൈന്യം ‘ഓപറേഷന്‍ ഹോപ്’ എന്ന രക്ഷാദൗത്യം ആരംഭിച്ചു. സംഘത്തില്‍ വില്‍സണ്‍ നായയും ഉണ്ടായിരുന്നു. വില്‍സന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നാണ് 40ാം ദിവസം കുട്ടികളെ സൈന്യം കണ്ടെത്തിയത്. എന്നാല്‍ അപ്പോഴേക്കും വില്‍സണ്‍ മറഞ്ഞിരുന്നു. നാലുദിവസം തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍ പിന്നീട് സൈന്യത്തോട് പറഞ്ഞിരുന്നു. മറ്റ് മൃഗങ്ങളെ കണ്ട് വില്‍സണ്‍ ഭയന്ന് ഓടിയതാകാമെന്ന് സൈന്യം കരുതി. ‘ഓപറേഷന്‍ ഹോപ്’ എന്ന പേരില്‍തന്നെ ആമസോണ്‍ മഴക്കാട്ടില്‍ വില്‍സന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ വില്‍സണെ കണ്ടെത്താന്‍ സാധിക്കാതെ വരികയായിരുന്നു.

Also Read- ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; വ്യാപക വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News