
വംശനാശം സംഭവിച്ച ഒരു ജീവിയെ പുനർസൃഷ്ടിച്ച് ചരിത്രം കുറിച്ചിരിക്കകയാണ് ശാസ്ത്ര ലോകം. അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസാണ് പുതിയ കണ്ടുപിടിത്തത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്. ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയർ ചെന്നായ്ക്കൾക്ക് പുനർജന്മം നൽകി എന്നാണ് കമ്പനിയുടെ അവകാശവാദം.
എന്നാൽ പല ശാസ്ത്രജ്ഞരും ഇതിനെ ഡയർ വൂൾഫിനെ പുനർസൃഷ്ടിച്ചതാണ് എന്ന് അംഗീകിരിക്കുന്നില്ല. ട്രാൻസ്ജനിക് (transgenic) ഗ്രേ വുൾഫുകൾ എന്നാണ് അവർ പുതുതായി സൃഷ്ടിച്ച ഡയർ വൂൾഫുകളെ വിശേഷിപ്പിക്കുന്നത്.
Also Read: മനുഷ്യരാശിയുടെ സ്വപ്നത്തെ ബഹിരാകാശത്ത് എത്തിച്ച ശാസ്ത്രനേട്ടത്തിന് ഇന്ന് 64 വയസ്സ്
എന്നാൽ വംശനാശം സംഭവിച്ച മൃഗങ്ങളെ തിരികെ പ്രകൃതിയിലേക്ക് എത്തിക്കുന്നത് പാരിസ്ഥിതിക സന്തുലനത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ഈ നേട്ടത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മാർഗങ്ങൾ തുറക്കുകയാണ് എന്നാണ് കൊളോസൽ ബയോസയൻസ് അവകാശപ്പെടുന്നത്.
ജനതിക സാങ്കേതിക വിദ്യയിലൂടെ പുനർസൃഷ്ടിച്ച മൂന്ന് ഡയർ വുൾഫ് കുഞ്ഞുങ്ങളും 2,000 ഏക്കർ വിസ്തൃതിയുള്ള ഒരു സ്വകാര്യ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണുള്ളത്.
Also Read: വരക്കാനും കുറിക്കാനും ഇഷ്ടമുള്ളവരാണോ നിങ്ങൾ? സ്റ്റൈലൻ ‘സ്റ്റൈലസു’മായി മോട്ടോ എത്തുന്നു
വെശനാശം സംഭവിച്ച ഒരു ജീവിയെ വീണ്ടും പ്രകൃതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ നൈതികവും പാരിസ്ഥിതികവുമായ വെല്ലുവിളികളെ പറ്റി ലോകത്ത് ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here