ഹോട്ടല്‍ മേഖല ആശങ്കയില്‍; വീണ്ടും ഇരുട്ടടിയായി ഗ്യാസ് സിലിണ്ടര്‍ വില

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ദ്ധിച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയത്. ഇതോടെ രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില 1842 രൂപയായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.എന്നാല്‍ പുതിയ വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ALSO READ: നിരാഹാരത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാട് കടുപ്പിച്ച് ജരാങ്കെ പാട്ടീൽ

കഴിഞ്ഞ മാസം 209 രൂപയായിരുന്നു 19 കിലോയുടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ വര്‍ധനവുണ്ടായത്. അതിനെ പിറകേയാണ് ഇപ്പോള്‍ നൂറു രൂപയോളം വര്‍ദ്ധിച്ചത്. സെപ്തംബറില്‍ വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. പിന്നാലെയാണ് വന്‍ വര്‍ധനവു ഉണ്ടായിരിക്കുന്നത്.

ALSO READ: ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടുമെന്നത് ശാസ്ത്രം, ഗൗരി ലക്ഷ്മി ഭായ്‌യുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനം

അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെതന്നെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel