ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ദില്ലി സ്തംഭിപ്പിക്കും; മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍

ബ്രിജ് ഭൂഷണിനെ രണ്ടാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ദില്ലി സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ കര്‍ഷക സംഘടനകള്‍. മയ് 21 വരെയാണ് അന്ത്യശാസനം നല്‍കിയിട്ടുള്ളത്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കിസാന്‍ മഹാ പഞ്ചായത്തില്‍ ഇന്നെത്തിയത് ആയിരക്കണക്കിന് കര്‍ഷകരാണ്. അതേസമയം നീതിക്കായി ഗുസ്തിതാരങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. രണ്ടാഴ്ചത്തെ അന്ത്യശാസനമാണ് ദില്ലി പൊലീസിനും കേന്ദ്രസര്‍ക്കാരിനും ഗുസ്തി താരങ്ങളും പിന്തുണച്ചെത്തിയ കര്‍ഷക സംഘടനകള്‍ നല്‍കിയത്.

ദില്ലിയിലെ ഈ ഉഷ്ണകാലത്തും സമരവേദിയില്‍ എത്തി പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് ഗുസ്തി താരം വിനേശ് ഫോര്‍ഗെട്ട് പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ , വനിതാ സംഘടനകള്‍ , യുവജന സംഘടനകള്‍ ,വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവര്‍ സമര്‍ക്കാര്‍ക്ക് പിന്തുണയുമായി ജന്തര്‍ മന്തറില്‍ എത്തി.

നീതിക്കായുള്ള ഈ പോരാട്ടം രാജ്യത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണെന്നതാണ് ഗുസ്തി താരങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുവാനാണ് താരങ്ങളുടെ തീരുമാനം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News