
പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സമിതി യോഗം ഇന്ന്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതിലെ മറ്റ് അംഗങ്ങൾ.
നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ സമിതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാകാൻ യോഗ്യരായ അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നാളെ വിരമിക്കും. ഇതിന് മുന്നോടിയായാണ് യോഗം.
ALSO READ; ദില്ലിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി
നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറും മുൻ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാകുമെന്നാണ് സൂചന. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തൻ കൂടിയാണ് ഗ്യാനേഷ് കുമാർ.
ENGLISH NEWS SUMMARY: The selection committee, chaired by Prime Minister Narendra Modi, will meet today to appoint the new Chief Election Commissioner. Union Home Minister Amit Shah and Lok Sabha Opposition Leader Rahul Gandhi are the other members of the selection committee.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

