ഏറ്റവും കൂടുതലാളുകൾ തെരഞ്ഞെടുക്കുന്ന പാസ്സ്‌വേർഡാണോ നിങ്ങളുടേതും? ഉത്തരം തേടി സൈബർ വിദഗ്ധർ

ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകൾ വെളിപ്പെടുത്തുകയാണ് സൈബർ വിദഗ്‌ദകരായ നോർഡ്‌പാസ്സ്‌. സാധാരണഗതിയിൽ ആളുകൾ ഉപയോഗിക്കാനിടയുള്ള പാസ്സ്‌വേർഡുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കണ്ടെത്തൽ. ഇതിലുൾപ്പെടുന്നതാണ് നിങ്ങളുടെ പാസ്സ്‌വേർഡെങ്കിൽ നിങ്ങളുടെ ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമല്ലെന്നും ഇതിൽ നിന്ന് മനസിലാക്കാം.

ALSO READ: ‘അത് ലോക്കാ മോനെ ഇങ്ങ് പോരെ’, കമന്റ് ബോക്സ് ഓഫ് ചെയ്യാൻ കാരണമുണ്ട്, വെളിപ്പെടുത്തി നമിത പ്രമോദ്

ദശലക്ഷക്കണക്കിന് വ്യക്തികൾ ഇപ്പോഴും വളരെ അടിസ്ഥാനപരമായ കോഡുകളെ തങ്ങളുടെ പാസ്‌വേഡുകൾ ആയി ആശ്രയിക്കുന്നത് തുടരുന്നു എന്നാണ് നോർഡ്‌പാസ്സ്‌ സുരക്ഷാ വിദഗ്ധർ പറയുന്നത്. അതിൽ തന്നെ 1234567890 എന്നതും 0987654321 എന്നതും ഇപ്പോഴും ആളുകൾ ഉപയോഗിച്ച് വരുന്നതാണ്. ‘qwerty’ അല്ലെങ്കിൽ ‘password’ പോലുള്ള പാസ്സ്‌വേർഡുകളും വളരെയധികം ജനപ്രിയമാണ്.

ALSO READ: കാക്കിപ്പടയ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്

അക്കങ്ങൾ, ചിഹ്നങ്ങൾ, ചെറിയക്ഷരങ്ങൾ, വലിയക്ഷരങ്ങൾ എന്നിവയുടെ മിശ്രിതം ഉൾപ്പെടുന്ന ഒരു നീണ്ട പാസ്‌വേഡ് സൃഷ്‌ടിക്കുന്നതാണ് പരമാവധി സുരക്ഷിതം എന്നാണ് സൈബർ സുരക്ഷാവിദഗ്ദർ പറയുന്നത്. സാധാരണയായി ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഊഹിക്കാവുന്നതുമായ പാസ്‌വേഡുകൾ നിർബന്ധമായും ഒഴിവാക്കുകയും വേണം. അധികമാർക്കും ഊഹിക്കാൻ കഴിയാത്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കേണ്ടത് ഓൺലൈൻ തട്ടിപ്പുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here