
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ രാഷ്ട്രീയ പ്രേരിതമായ റെയ്ഡിനെ ശക്തമായി അപലപിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക. വലതുപക്ഷ ശക്തികളുടെ രാഷ്ട്രീയ പകപോക്കൽ നേരിടുന്ന പിണറായി വിജയനും, സിപിഐഎമ്മിനും കേരളത്തിലെ തൊഴിലാളി-കർഷക ജനവിഭാഗങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാർട്ടി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന വഴിയാണ് പിന്തുണ അറിയിച്ചത്.
കേരളത്തിലെ തൊഴിലാളികളുടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന ജനകീയ നേതാവാണ് പിണറായി വിജയനെന്ന് പ്രസ്താവനയിൽ പറയുന്നു. കേരളത്തിൽ അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാർ ജനപക്ഷ ബദൽ സാധ്യാമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചവരാണ്.
ALSO READ; ‘ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ട, കോണ്‍ഗ്രസ് നേതാക്കള്‍ സംഘപരിവാർ പാതയിൽ’; എം സ്വരാജ്
ഈ ജനപക്ഷ ബദലിനെ അസഹിഷ്ണുതയോടെ ആണ് വലതുപക്ഷ ശക്തികൾ നോക്കി കാണുന്നത്. അതിന്റെ പ്രതിഫലനമാണ് ഈ വേട്ടയാടൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം ഭീഷണികൾക്കോേ വേട്ടയാടലുകൾക്കോ ഇടതുപക്ഷത്തെ നിശബ്ദമാക്കാൻ സാധിക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തിൽ ചെങ്കൊടി കൂടുതൽ ഉയരത്തിൽ പറക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

