
അസാപ് കേരളയിൽ കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മ്യുണിക്കേഷൻ, മാസ്സ് കമ്മ്യുണിക്കേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലോ മറ്റ് അനുബന്ധ വിഷയങ്ങളിലെയോ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 9 ന് വൈകീട്ട് 5 ന് മുമ്പ് ഓൺലൈനായി (www.asapkerala.gov.in/careers/) അപേക്ഷ സമർപ്പിക്കണം.
Also read: പരീക്ഷാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അതേസമയം, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന Computerized Financial Accounting & GST Using TALLY, Diploma in Computer Application (Software) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്കു അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in, ഫോൺ: 0471-2560333.
അതേസമയം, കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.
Also read: തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് ഉപകരിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2422275, 2422068, 9388959192, 9447225524, 0471-2726275 അവസാന തിയതി മാർച്ച് 7.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here