ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും സുരേഷ് ഗോപിക്കും തിരിച്ചടിയായി തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം

ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും സുരേഷ് ഗോപിക്കും തിരിച്ചടിയായി തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം. രാജ്യത്ത് ക്രൈസ്തവർക്കു നേരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തൃശൂർ അതിരൂപത സംഘടിപ്പിച്ച സമുദായ ജാഗ്രത സമ്മേളനത്തിൽ പ്രമേയം.

ALSO READ: മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും

ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും, ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ജാഗ്രതാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണിപ്പൂർ ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് അതിശക്തമായ ഇടപെടലും കരുതലും കാണിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

ALSO READ: ഉയർന്ന താപനില; 8 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel