
നിങ്ങളുടെ എക്സീപിരിയൻസോ കഴിവോ വെളിപ്പെടുത്തുന്ന റെസ്യുമെ വേണ്ട, നിങ്ങൾ പഠിച്ചത് ഏത് കോളേജിലാണെന്ന് അറിയണ്ട, അത് മാത്രമോ; പ്രതി വർഷം ശമ്പളം 40 ലക്ഷം രൂപയും. വൈറലാവാൻ ഇത് പോരെ…
സ്മോളസ്റ്റ് എഐയുടെ സ്ഥാപകനായ സുദർശൻ കാമത്താണ്, തന്റെ കമ്പനി ‘ഒരു ഫുൾ-സ്റ്റാക്ക് എൻജിനീയറെ നിയമിക്കാൻ നോക്കുന്നതായും പ്രതിവർഷം 40 ലക്ഷം രൂപ (എൽപിഎ) പാക്കേജ് വാഗ്ദാനം ചെയ്യുമെന്നും’ എക്‌സിൽ പ്രഖ്യാപിച്ചത്. ഇതോടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി. നിരവധി പേര് അവസരം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
ഇതോടെയാണ് ഉദ്യോഗാർഥികളിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായി മാറിയെന്നാണ് കമ്പനിയുടമസ്ഥൻ രംഗത്തെത്തിയത്. ഇൻബോക്‌സ് ഇമെയിലുകളാൽ നിറഞ്ഞുവെന്നും ആപ്ലിക്കേഷനുകൾ ഫിൽട്ടർ ചെയ്യാൻ നിലവിൽ എഐ ടൂളുകൾ ഉപയോഗിക്കേണ്ട അവസ്ഥയായെന്നും സുദർശൻ കാമത്ത് പറയുന്നു.
ALSO READ; ഡോക്ടർമാർക്ക് കൂട്ടായി എത്തുന്നു എഐ; ചികിത്സാസഹായിയായി മൈക്രോസോഫ്റ്റിന്റെ നിർമിത ബുദ്ധി
ശമ്പള ഘടനയിൽ 15-25 എൽപിഎ അടിസ്ഥാന ശമ്പളവും 10-15 എൽപിഎ മൂല്യമുള്ള എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനും ഉൾപ്പെടുന്നുണ്ട്. 0-2 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് കോളേജ് പോലെയുള്ളതൊന്നും വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തസ്തികയിലേക്ക് അപേക്ഷിക്കാമെന്നും പരമ്പരാഗത റെസ്യൂമെയ്ക്ക് പകരം, അപേക്ഷകർ 100 വാക്കുകളുള്ള സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പും അവരുടെ മികച്ച വർക്കുകളുടെ ലിങ്കുകളും അയച്ചാൽ മതിയെന്നായിരുന്നു പോസ്റ്റ്.
പബ്ലിസിറ്റിക്കൊപ്പം ഒഴിവ് നികത്തലും ലക്ഷ്യമിട്ട കാമത്തിന് ഇപ്പോൾ ഒരു വെടിക്ക് രണ്ടു പാക്കിയെയും കിട്ടിയെന്ന പ്രതീതിയാണ്. ജോബ് പോസ്റ്റിങ് വെബ്സൈറ്റിൽ ഇടുന്നതിനേക്കാൾ ആളുകളിലേക്ക് എത്തിയെല്ലോയെന്നാണ് എക്സിലെ വൈറൽ പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകള്‍ പറയുന്നത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here