ജനങ്ങൾക്കിതൊക്കെ അറിയുന്ന കാര്യങ്ങളാണ് യുഡിഎഫേ…; ചർച്ചയായി പ്രകടന പത്രികകൾ

kerala election LDF UDF manifesto

തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പുറത്തുവന്നതോടെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിലെ ഇരുമുന്നണികളുടേയും വിശ്വാസ്യത ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. പ്രകടനപത്രിക നടപ്പാക്കാനുള്ളതല്ലെന്ന് പ്രഖ്യാപിച്ച നേതാക്കളെയാണോ, പദ്ധതികളുടെ പ്രോഗ്രസ് കാർഡുകൾ പുറത്തിറക്കിയ മുന്നണിയെയാണോ ജനങ്ങൾ വിശ്വാസ്യതയിലെടുക്കുക എന്നതാണ് പ്രധാനം. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തി യടക്കം ഒട്ടേറെ കാര്യങ്ങൾ വോട്ടറന്മാർ വിലയിരുത്തുമെന്ന് ഉറപ്പ്.ക്ഷേമപെൻഷൻ 3000 രൂപയാകും എന്നതാണ് ഇരുപ്രകടനപത്രികളിലും സാദൃശ്യമുള്ള ഒരു ഘടകം. ഇതു മതി വാഗ്ദാനം ചെയ്തവരുടെ വിശ്വാസ്യത അളക്കാൻ. ഒരേ വാഗ്ദാനം എങ്ങനെ ഇരു മുന്നണികളും മുൻപ് നടപ്പാക്കി എന്ന താരതമ്യമാകും ഇവിടെ നിർണായകമാവുക. നിലവിലുള്ള 2000 രൂപ ക്ഷേമ പെൻഷനിൽ 1900 രൂപയും വിവിധ ഇടതു സർക്കാരുകളുടെ സംഭാവനയാണ്. അത് കുടിശികയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാനും അവർക്ക് കഴിഞ്ഞു. 2011 യുഡിഎഫ് സർക്കാർ സ്ഥാനം ഒഴിയുമ്പോൾ 18 മാസം ക്ഷേമപെൻഷൻ കുടിശികയായിരുന്നു എന്നത് യുഡിഎഫ് വാഗ്ദാനത്തിൻ്റെ വിശ്വാസതയ്ക്ക് പോറൽ ഏൽപ്പിക്കുന്ന ഘടകമാണ്.

പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് മറ്റൊന്ന്. യുഡിഎഫ് സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ ഒരു ഡസൻ പദ്ധതികൾ എങ്കിലും കഴിഞ്ഞ 10 വർഷം കൊണ്ട് ഇടതു സർക്കാർ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, പവർ ഹൈവേ, വിഴിഞ്ഞം തുറമുഖം ഇങ്ങനെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രം യാഥാർത്ഥ്യമായ പദ്ധതികൾ നിരവധിയുണ്ട്. യുഡിഎഫ് പ്രകടനപത്രിക വായിക്കുന്ന ഏതൊരാൾക്കും ഇത് യാഥാർത്ഥ്യമാകുമോ എന്ന് സംശയം ഉയരാൻ കാരണം മുൻ യുഡിഎഫ് സർക്കാരുകളുടെ നിലപാടുകൾ തന്നെ. ധനസമാഹരണം മറ്റൊരു മുഖ്യ ഘടകമാണ്. പല വമ്പൻ പദ്ധതികളും പിണറായി സർക്കാർ യാഥാർത്ഥ്യമാക്കിയത് കിഫ് ബി യിലൂടെ ആയിരുന്നു. എന്നാൽ കിഫ്ബി പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ച യു ഡി എഫ് നേതാക്കൾക്ക് തങ്കളുടെ ബദൽ ധനസമാഹരണം മാർഗം എന്തെന്ന് പറയാൻ കഴിയുന്നില്ല.

Also read: ഇതെന്താ ഇങ്ങനെ??? പൊള്ളയായ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രകടന പത്രികയുമായി യുഡിഎഫ്

അഴിമതിരഹിതവും സമയബന്ധിതവുമായി പദ്ധതികൾ പൂർത്തിയാക്കുക എന്നതാണ് മറ്റൊരു കടമ്പ. മുൻ യുഡിഎഫ് സർക്കാരുകളുടെ ട്രാക്ക് റെക്കോർഡുകൾ അക്കാര്യത്തിൽ അവരെ വിശ്വാസത്തിൽ എടുക്കാൻ പൊതുജനത്തെ പ്രേരിപ്പിക്കുന്നതല്ല. പൊളിച്ചു നിർമിക്കേണ്ടി വന്ന പാലാരിവട്ടം പാലം യുഡിഎഫിനെ ഇനിയും കാലങ്ങളോളം വേട്ടയാടും. പല പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ച യുഡിഎഫിനെയും വൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ എൽഡിഎഫിനെയും വോട്ടർമാർ താരതമ്യം ചെയ്യും എന്നതും യു ഡി എഫ് പ്രകടനപത്രിക നേരിടുന്ന വെല്ലുവിളിയാണ്. മെട്രോ, വാട്ടർ മെട്രോ , മലയോര തീരദേശ ഹൈവേകൾ, വലിയ പാലങ്ങൾ തുടങ്ങി ഒട്ടേറെ മുൻ അനുഭവങ്ങളുണ്ട് എൽഡിഎഫിന്റെ പ്രകടനപത്രികയ്ക്ക് വിശ്വാസ്യത നൽകുന്നതായി. ഇടവേളകളിൽ കൃത്യമായ പ്രോഗ്രസ് കാർഡുകൾ പുറത്തിറക്കി വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞു. എന്നാൽ ഉള്ളിലെ പോരും പരസ്പരമുള്ള ആരോപണങ്ങളും യുഡിഎഫ് ഭരണകാലത്ത് ഭരണം തന്നെ അനിശ്ചിതത്വത്തിലാക്കി. പിന്നെയല്ലേ പ്രകടനപത്രിക നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News