ശാരീരികമായി പീഡിപ്പിച്ചിട്ടില്ല; താൻ നേരിട്ടത് അപമാനം, അങ്ങനെയാണ് പൊലീസിൽ പരാതി നൽകിയത്: ജയസൂര്യക്കെതിരെയുള്ള കേസിൽ പ്രതികരണവുമായി പരാതിക്കാരിയായ നടി

Jayasurya

ജയസൂര്യക്കെതിരെ കൊടുത്ത പരാതി തനിക്ക് നേരിട്ട അപമാനത്തിലാണെന്നും ശാരീരിക അതിക്രമം നടന്നിട്ടില്ലെന്നും പരാതിക്കാരിയായ നടി. 2013 ലെ പിഗ്മാൻ എന്ന സിനിമയുടെ സമയത്താണ് അതിക്രമം നേരിട്ടത്. അന്ന് ജയസൂര്യയെ സംവിധായകനായ അവിര റബേക്കയാണ് പരിചയപ്പെടുത്തിയത്. വാഷ് റൂമിൽ പോയി തിരിച്ചു വരുമ്പോഴാണ് അതിക്രമം നേരിട്ടത്. ജയസൂര്യ തന്നെ കടന്നു പിടിച്ചു. പെട്ടന്ന് തന്നെ താൻ തള്ളി മാറ്റി. തനിക്ക് ഇത് ഇഷ്ടമായില്ലെന്ന് പറഞ്ഞു. ശേഷം തന്നോട് ക്ഷമ പറഞ്ഞു. എന്റെ ഡ്രെസ്സും സ്വഭാവവും കാരണം പറ്റിപോയതെന്ന് താരം പറഞ്ഞു. ഇത് പ്രശ്നമാക്കരുതെന്ന് ആവശ്യപ്പെട്ടു.

Also Read: സിനിമ മേഖലയിലെ പരാതികൾ; ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം, അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കും: ജി പൂങ്കുഴലി ഐപിഎസ്

തന്നെ ആരും ശരീരികമായി പീഡിപ്പിച്ചിട്ടില്ല. നേരിട്ട അപമാനത്തിനാണ് പരാതി നൽകിയത്. അങ്ങനെയാണ് പൊലീസിൽ പരാതിപ്പെട്ടത്. ഇങ്ങനെ ഉള്ള പല പല സംഭവങ്ങൾ സിനിമ മേഖലയിൽ വേറെയും ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് പ്രതികരിക്കണം എന്ന് തോന്നിയത്. ജയസൂര്യ ഇപ്പോഴും തന്റെ സുഹൃത്ത് ആണെന്നും നിലവിലെ കോൺടാക്ട് ഉണ്ടെന്നും നടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News