ഗൂഗിളിനെതിരെ പരാതിയുമായി ഇന്ത്യൻ ആപ്പുകൾ

ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ കൂട്ടായ്മയായ ആദിഫും ടിന്റര്‍ ആപ്പിന്റെ ഉടമയായ മാച്ച് ഗ്രൂപ്പും ഗൂഗിളിനെതിരെ പരാതിയുമായി കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചു. ഇന്‍ ആപ്പ് ഇടപാടുകളുമായി ബന്ധപ്പെട്ട കോമ്പറ്റീഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ഗൂഗിള്‍ പുതിയ സര്‍വീസ് ഫീസ് ഏര്‍പ്പെടുത്തിയതെന്നാണ് പരാതി. ഇന്‍ ആപ്പ് പണമിടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കുള്ളിലെ പണമിടപാടുകള്‍ക്ക് ‘ഗൂഗിള്‍ പ്ലേ ബില്ലിംഗ് സംവിധാനം’ തന്നെ ഉപയോഗിക്കണം എന്ന് നിര്‍ബന്ധിക്കുന്നതിനെതിരെ ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകളും മറ്റ് കമ്പനികളും നേരത്തെയും കോമ്പറ്റീഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഗൂഗിളിന് കഴിഞ്ഞ വര്‍ഷം പിഴ ശിക്ഷ കമ്മീഷൻ വിധിച്ചിരുന്നു. 936 കോടിയോളം രൂപയാണ് അന്ന് ഗൂഗിളിന് പിഴ അടക്കേണ്ടി വന്നത്. തങ്ങളുടെ തന്നെ പണമിടപാട് സംവിധാനം ഉപയോഗിക്കണം എന്ന് നിര്‍ബന്ധിക്കുന്നതിനൊപ്പം ഇടപാടുകളുടെ 15 മുതല്‍ 30 ശതമാനം വരെ ഫീസായും ആവശ്യപ്പെട്ടതായിരുന്നു അന്ന് പരാതിക്ക് കാരണമായത്.

പിഴ ലഭിച്ചതിന് ശേഷം തേർഡ് പാര്‍ട്ടി പണമിടപാട് സേവനങ്ങള്‍ക്ക് അനുമതി നല്‍കിയ ഗൂഗിള്‍ യൂസര്‍ ചോയ്‌സ് ബില്ലിംഗ് എന്നൊരു പുതിയ സംവിധാനവും തുടങ്ങിയിരുന്നു. ഇന്‍ ആപ്പ് ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിളിന്റെ പണമിടപാട് സംവിധാനങ്ങള്‍ക്കൊപ്പം മറ്റ് സേവനങ്ങള്‍ക്കും യൂസര്‍ ചോയ്‌സ് ബില്ലിംഗിൽ അനുമതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News