
മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാക്കൾ തമ്മിൽ തല്ലിയതിൽ നടപടി എടുക്കാതെ നേതൃത്വം. എറണാകുളം ജില്ലാ നേതൃത്വം മദ്യലഹരിയിൽ മർദിച്ചതായി മലപ്പുറം ജില്ലാ സെക്രട്ടറിയും മഹാരാജാസ് കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് നിയാസായിരുന്നു പരാതി നൽകിയത്. സംസ്ഥാന നേതൃത്വത്തിനും കെപിസിസിക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
ALSO READ: കൊല്ലത്ത് തേജസ് ലക്ഷ്യമിട്ടത് പെൺ സുഹൃത്തിനെ; കൊല്ലാൻ എത്തിയത് പെട്രോളുമായി, ഇരയായത് സഹോദരൻ
എറണാകുളം ജില്ല പ്രസിഡന്റ് കെ എം കൃഷ്ണ ലാലിന്റ നേതൃത്വത്തിലുള്ള സംഘം മർദിച്ചത്. ആക്രമണം നടക്കുമ്പോൾ ജില്ലാ പ്രസിഡന്റ് മദ്യ ലഹരിയിലായിരുന്നു. കഴിഞ്ഞദിവസം മഹാരാജാസ് കോളേജിൽ നടന്ന യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ തർക്കത്തെ തുടർന്നാണ് മർദനം. കമ്മിറ്റിയിൽ വാക്കു തർക്കം ഉണ്ടാവുകയും ശേഷം പുറത്തിറങ്ങിയ മുൻ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നിയാസിനെ എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണ ലാലും സംഘവും വാഹനത്തിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞിടത്ത് വച്ച് മർദിക്കുകയായിരുന്നു.
സംഭവത്തിൽ നിയാസ് കെ എസ് യു സംസ്ഥാന പ്രസിഡന്റിനും, കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകിയിരുന്നു. മദ്യലഹരിയിലായിരുന്നു മർദനമെന്നും പരാതിയിൽ പറയുന്നു. ജില്ലാ പ്രസിഡന്റിന് പുറമേ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വം നിയാസിനെ മർദിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നു. മർദനമേറ്റ നിയാസ് നിലവിൽ കെഎസ്‌യു മലപ്പുറം ജില്ല സെക്രട്ടറിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

