കെഎസ്‌യു മുൻ യൂണിറ്റ് പ്രസിഡൻ്റിന് ജില്ലാ പ്രസിഡൻ്റിന്റെ മർദനം; നേതൃത്വത്തിന് പരാതി നൽകി

കെഎസ്‌യു മുൻ യൂണിറ്റ് പ്രസിഡൻ്റിന് ജില്ലാ പ്രസിഡൻ്റിനെ മർദനം. മഹാരാജാസ് കോളേജിലെ കെഎസ്‍യു മുൻ യൂണിറ്റ് പ്രസിഡൻ്റ് മുഹമദ് നിയാസിനെയാണ് എറണാകുളം ജില്ല പ്രസിഡന്റ് കെ എം കൃഷ്ണ ലാലിന്റ നേതൃത്വത്തിലുള്ള സംഘം മർദിച്ചത്. ആക്രമണം നടക്കുമ്പോൾ ജില്ലാ പ്രസിഡന്റ് മദ്യ ലഹരിയിലായിരുന്നു

കഴിഞ്ഞദിവസം മഹാരാജാസ് കോളേജിൽ നടന്ന യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ തർക്കത്തെ തുടർന്നാണ് മർദനം. കമ്മിറ്റിയിൽ വാക്കു തർക്കം ഉണ്ടാവുകയും ശേഷം പുറത്തിറങ്ങിയ മുൻ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നിയാസിനെ എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണ ലാലും സംഘവും വാഹനത്തിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞിടത്ത് വച്ച് മർദിക്കുകയായിരുന്നു.

ALSO READ: കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിൽ

സംഭവത്തിൽ നിയാസ് കെ എസ് യു സംസ്ഥാന പ്രസിഡന്റിനും, കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകി. മദ്യലഹരിയിലായിരുന്നു മർദനമെന്നും പരാതിയിൽ പറയുന്നു. ജില്ലാ പ്രസിഡന്റിന് പുറമേ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വം നിയാസിനെ മർദിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നു. മർദനമേറ്റ നിയാസ് നിലവിൽ കെഎസ്‌യു മലപ്പുറം ജില്ല സെക്രട്ടറിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News