പാർട്ടി പതാകയും ചിഹ്നവും ദുരുപയോഗം ചെയ്യുന്നു; പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

P V Anwar

പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഘടകമാണ് പരാതി നൽകിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പതാകയും പാർട്ടി ചിഹ്നവും ദുരുപയോഗം ചെയ്യുന്നു എന്ന് കാട്ടിയാണ് പരാതി. തൃണമൂൽ കോൺഗ്രസ് ദേശീയ നേതാക്കളുടെ പേരും ചിത്രവും ഉപയോഗിക്കുന്നുണ്ട്. ഇത് പാർട്ടിക്ക് അവമതിപ്പും വോട്ടർമാരിൽ തെറ്റിദ്ധാരണയും ഉണ്ടാക്കുന്നു. നിലമ്പൂരിൽ ഒരു സ്ഥാനാർത്ഥിയെയും തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കുന്നില്ല. പാർട്ടിയിൽ കോ ഓഡിനേറ്റർ, ചീഫ് കോ ഓഡിനേറ്റർ, കൺവീനർ തുടങ്ങിയ തസ്തികകൾ ഇല്ല. ഇല്ലാത്ത തസ്തികകൾ ഉപയോഗിച്ചും തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നു. ഇക്കാര്യങ്ങൾ തടയണമെന്നാണ് പരാതിയിലെ ആവശ്യം. AITC സംസ്ഥാന ജനറൽ സെക്രട്ടറി സി എം രാജേന്ദ്രനാണ് പരാതി നൽകിയത്.

ALSO READ: കപ്പലിലെ തീപിടിത്തം: 18 ജീവനക്കാർ കടലിൽ ചാടി, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ENGLISH SUMMARY: Complaint filed with the Election Commission against PV Anwar. The complaint was filed by the All India Trinamool Congress state unit. The complaint alleges that the party flag and symbol are being misused in the Nilambur by-election. The names and pictures of Trinamool Congress national leaders are being used. This is disrespectful to the party and creates misunderstanding among the voters. Trinamool Congress does not support any candidate in Nilambur. There are no posts like coordinator, chief coordinator, convener in the party. Illegal activities are being carried out in the elections using posts that do not exist. The complaint demands that these things be stopped. The complaint was filed by AITC state general secretary CM Rajendran.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News