ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ റീൽസ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

​ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി. ആർ അനൂപ് ആണ് പരാതി നൽകിയത്. ഗുരുവായൂർ ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്ര പരിസരത്ത് രാജീവ് ചന്ദ്രശേഖർ റീൽസ് ചിത്രീകരിച്ചുവെന്നാണ് പരാതി.

ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിയന്ത്രണമുള്ള മേഖലയിൽ നിന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വിവാദ റീൽ. ക്ഷേത്രദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് റീൽസ് ആയി രാജീവ് ചന്ദ്രശേഖർ തന്നെയാണ് പങ്കുവച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മറുപടി.

ALSO READ: ‘ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല’; ലോകത്ത് ഇങ്ങനെ ഒരു പ്രതിപക്ഷം വേറെയില്ലെന്ന് എം വി ഗോവിന്ദൻ

നേരത്തെ നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ വ്‌ളോഗർമാരോ നടപ്പന്തലിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സാമൂഹ്യമാധ്യമങ്ങളിലോ പങ്കുവെക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News