മദ്യപിച്ച് ജാതിപ്പേര് വിളിച്ച് ആക്രമണം; ബിജെപി നേതാവിനെതിരെ കേസ്

കൊല്ലത്ത് ചതയ ദിനത്തില്‍ മദ്യപിച്ച് സംഘം ചേര്‍ന്ന് ഹരിജന്‍ കോളനി ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവമോര്‍ച്ച ഇരവിപുരം മണ്ഡലം പ്രസിഡിന്റ് ശബരിനാഥിനെതിര പൊലീസ് കേസെടുത്തു.

also read:ബാങ്ക് സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച് കുറിപ്പെഴുതി കള്ളൻ

മുപ്പത്തി ഒന്നാം തീയതി രാത്രി പത്തുമണിയോട് കൂടി ശബരിനാഥിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ഒരുകൂട്ടം യുവാക്കള്‍ ഇരവിപുരം വഞ്ചിക്കോവിലിന് സമീപമുള്ള മേലച്ചുവിള തൊടിയിലെ കോളനിയില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.കമ്പി വടിയും കല്ലും കൊണ്ടുള്ള ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു.

also read:സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക് അന്തരിച്ചു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമം അഴിച്ചുവിട്ടതിനും വീട് കയറിയുള്ള ആക്രമണത്തിനും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ശബരിനാഥ് ഒളിവിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News