
ബിജെപി ജില്ലാ പ്രസിഡന്റ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ. ആർ ശ്രീകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസാണ് കേസെടുത്തത്. തന്നെ ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് നടപടി.
also read:തിരുവനന്തപുരത്ത് കൂടുതൽ കേസുകൾ, ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് ആറുപേർക്ക്
ചൊവ്വാഴ്ച വൈകിട്ട് നടന്ന മർദ്ദനത്തിന് പിന്നാലെ ശ്രീകുമാറിന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

