
മുടിവെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് കുട്ടിയെ ക്ലാസിന് പുറത്തുനിർത്തിയെന്ന് പരാതി. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസുകാരനെയാണ് നാല് മണിക്കൂറിലേറെ പുറത്തുനിർത്തി എന്ന പരാതി ഉയര്‍ന്നത്.
രാവിലെ സ്കൂളിൽ എത്തിയപ്പോഴായിരുന്നു വിലക്ക് എന്നാണ് ഒൻപതാം ക്ലാസുകാരൻ പറയുന്നത്. സ്കൂളിലെ നിർദ്ദേശപ്രകാരം തന്നെയാണ് മുടിവെട്ടിയതെന്നും പോരായെങ്കിൽ വീണ്ടും വെട്ടിക്കാമെന്ന് അറിയിച്ചിരുന്നു എന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. എന്നിട്ടും ആദ്യദിവസം തന്നെ നാലുമണിക്കൂറോളം കുട്ടിയെ ക്ലാസിനു പുറത്തുനിർത്തി എന്നാണ് പരാതി.സ്കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായാണ് മുടി വെട്ടിയത് എന്നാണ് പ്രിൻസിപ്പൽ ശാന്തൻ ചെരുവിൽ പറയുന്നത്.
അതേസമയം തെറ്റാവർത്തിക്കില്ല എന്ന് സ്കൂൾ അധികൃതർ ഉറപ്പുനൽകിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകിയിരുന്നെങ്കിലും അത് പിൻവലിക്കാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.
ENGLISH NEWS SUMMARY: A complaint has been filed alleging that a child was kept out of class for allegedly cutting his hair incorrectly. The incident took place at Holy Angels School, Adoor. The complaint has been filed alleging that a ninth-grade student at the school was kept out of class for more than four hours.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

