ചേർത്തലയിൽ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

അഞ്ചു വയസ്സു മാത്രം പ്രായമുള്ള ആൺകുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ചേർത്തലയിലാണ് സംഭവം.

അംഗൻവാടിയിലെ അധ്യാപകരുടെയും മറ്റ് രക്ഷകർത്താക്കളുടെയും ഇടപെടലിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇടപെട്ട് കുട്ടിയെ ചൈൽഡ് ലൈന് കൈമാറി. കുട്ടിയെ നിരന്തരം ക്രൂരമായി മർദ്ദിക്കുമെന്ന് കുട്ടി അംഗൻവാടിയിലെ അധ്യാപകരോട് പറഞ്ഞു. നേരത്തെ ഈ കുട്ടിയെ അച്ഛനും ക്രൂരമായി മർദ്ദിച്ചിരുന്നു. അന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ റിമാൻഡ് ചെയ്തു.

ALSO READ : വൃത്തിയായി മുടി വെട്ടണമെന്ന് പ്രിൻസിപ്പൽ; സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തി പതിനഞ്ചുകാരായ വിദ്യാർഥികൾ, ഞെട്ടിക്കുന്ന സംഭവം ഹരിയാനയിൽ

ഇപ്പോൾ അമ്മയും അമ്മൂമ്മയും ചേർന്നാണ് ഈ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ടാണ് ഇവർ വിവരം തിരക്കിയത്. ഇത് തുടർന്നാണ് വിവരങ്ങൾ പുറത്തുവന്നത്.cwc. എത്തി കുട്ടിയെ അവർ ഏറ്റെടുക്കും.

ALSO READ: കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ ആന്ധ്രയിലെ വീട്ടിൽ നിന്നും പിടികൂടി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News