
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തർക്കിച്ച സംഭവത്തിൽ ഷാഫി പറമ്പിൽ എംപിക്കും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കും എതിരെ ഇലക്ഷൻ കമ്മീഷന് പരാതി. ശ്രീകണ്ഠാപുരം സ്വദേശി എ എം ഹമീദ് കുട്ടിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും പരിശോധന വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തെന്നാണ് പരാതി. ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ച് ഇവരുടെ പദവികൾ റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയെ ആണ് കോൺഗ്രസ് നേതാക്കൾ എതിർത്തത്. നിലമ്പൂരിലേക്കുള്ള വാഹനങ്ങളുടെ സ്വാഭാവിക പരിശോധനയിലാണ് പ്രതിഷേധം ഉടലെടുത്തത്. ഉദ്യോഗസ്ഥരോട് കയർത്താണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സംസാരിച്ചത്.
ALSO READ: എൽഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതം: ടിപി രാമകൃഷ്ണൻ
രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിൽ പൊലീസിനോട് നിർദേശിച്ചു. തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്ന് ഷാഫി പറയുന്നത് വിഡിയോയിൽ കാണാം. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. എന്നാൽ നിലമ്പൂരിലേക്ക് കടക്കുന്ന മറ്റ് എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളും പരിശോധിക്കാറുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

