ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തി; ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞാണ് പരാതി. സർക്കാർ ജീവനക്കാരുടെ സേവന ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അഡ്വ. കെ എസ് അരുൺ കുമാറാണ് പരാതി നൽകിയത്.

ഒരു സർക്കാർ ജീവനക്കാരനായിരിക്കെ നിയമപരമായി ബാധകമായ സേവനച്ചട്ടങ്ങളും തെരഞ്ഞെടുപ്പ് കാലത്തെ പെരുമാറ്റച്ചട്ടങ്ങളും വ്യക്തമായി ലംഘിച്ചുകൊണ്ട് രാഷ്ട്രീയ സ്വഭാവമുള്ള ചർച്ചകളിൽ ഏർപ്പെടുകയും, ലേഖനം എ‍ഴുതുകയും ചെയ്തതിന് എതിരെയാണ് പരാതി.

ALSO READ: “പെൻഷൻ കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്നവരാണ് ഇപ്പോൾ 3000 രൂപ നൽകാമെന്ന വാ​ഗ്ദാനം ഉയർത്തിക്കാണിക്കുന്നത്”: എം വി ഗോവിന്ദൻ മാസ്റ്റർ

സർക്കാർ ജീവനക്കാർ രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുന്നതും പൊതുവേദികളിൽ വിമർശിക്കുന്നതും നിയന്ത്രിച്ചിരിക്കെയാണ് വിമർശനങ്ങ‍ള്‍ നടത്തിയിരിക്കുന്നത്. അതിനാൽ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി ബി അശോകിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് കെ എസ് അരുണ്‍ കുമാർ ആവശ്യപ്പെട്ടു. മാസികയിൽ എ‍ഴുതിയ ലേഖനത്തിൻ്റെ പകർപ്പും വീഡിയോയുടെ ലിങ്കും പരാതിക്കാരൻ പരാതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News